“യമുനേ നീ ഒഴുകൂ..;” ജാനകിയമ്മയുടെ വിസ്‌മയകരമായ ആലാപനത്തെ ഓർമ്മപ്പെടുത്തി പ്രിയ പാട്ടുകാരി ഹനൂന

August 8, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയെ അദ്ഭുതപ്പെടുത്തുന്ന പാട്ടുകാരിയാണ് ഹനൂന. മനോഹരമായ ശബ്‌ദത്തിനുടമയായ ഈ കുഞ്ഞു ഗായിക പാടിയ ഗാനങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഗാനങ്ങളാണ്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് ഹനൂനക്കുട്ടി.

തുലാവർഷം എന്ന ചിത്രത്തിലെ “യമുനേ നീ ഒഴുകൂ..” എന്ന ഗാനമാണ് ഹനൂനക്കുട്ടി പാട്ടുവേദിയിൽ ആലപിച്ചത്. മലയാളികൾക്ക് ഗൃഹാതുരതയുടെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ഗാനം ജാനകിയമ്മയും യേശുദാസും ചേർന്നാണ് ചിത്രത്തിൽ പാടി അനശ്വരമാക്കിയത്. സലീൽ ചൗധിരി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. ഇപ്പോൾ ഈ ഗാനം പാടി പാട്ടുവേദിയിൽ വിസ്‌മയം സൃഷ്ടിച്ചിരിക്കുകയാണ് ഹനൂന.

പാട്ടുവേദിയിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഇതിന് മുൻപും വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഹനൂനക്കുട്ടിയുടെ പാട്ടിലൂടെ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Read More: “എം.ജെ അങ്കിളേ, ഒരു ബോഞ്ചി എടുക്കട്ടേ..”; വേദിയെ പൊട്ടിച്ചിരിപ്പിച്ച് മിയക്കുട്ടിയും എം.ജയചന്ദ്രനും

മലയാളി പ്രേക്ഷകർക്ക് മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ പ്രകടനങ്ങളൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ പ്രിയപ്പെട്ട ഇടമായി മാറിയതാണ് കുഞ്ഞു ഗായകർ മാറ്റുരയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Story Highlights: Hanoona sings an evergreen janakiyamma song