“എം.ജെ അങ്കിളേ, ഒരു ബോഞ്ചി എടുക്കട്ടേ..”; വേദിയെ പൊട്ടിച്ചിരിപ്പിച്ച് മിയക്കുട്ടിയും എം.ജയചന്ദ്രനും

August 7, 2022

തന്റെ പാട്ട് കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ കുഞ്ഞു പാട്ടുകാരിയാണ് മിയ എസ്സ മെഹക്ക്. ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട് ഈ കൊച്ചു ഗായിക. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

പാട്ടിനോടൊപ്പം തന്നെ തമാശയും കുസൃതിയും നിറഞ്ഞ തന്റെ വർത്തമാനം കൊണ്ടും മിയക്കുട്ടി ജഡ്‌ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. പലപ്പോഴും വിധികർത്താക്കളുമായുള്ള മിയയുടെ സംസാരം വേദിയിൽ വലിയ പൊട്ടിച്ചിരിക്ക് തുടക്കമിടാറുണ്ട്. ഇപ്പോൾ അത്തരമൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായിരിക്കുന്നത്. എം. ജയചന്ദ്രനുമായി മിയക്കുട്ടി നടത്തിയ ഒരു സംഭാഷണമാണ് രസകരമായി മാറിയത്.

മാപ്പിളപ്പാട്ടിന്റെ ചേലുള്ള മനോഹരമായ ഒരു ഗാനവുമായാണ് മിയക്കുട്ടി വേദിയിലെത്തിയത്. “മയിൽപ്പീലി കണ്ണ് കൊണ്ട്..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കുഞ്ഞു പാട്ടുകാരി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയായിരുന്നു. അതിന് ശേഷമാണ് മിയക്കുട്ടിയും എം.ജയചന്ദ്രനും തമ്മിലുള്ള രസകരമായ സംഭാഷണം നടക്കുന്നത്.

പാട്ട് പാടിയ മിയക്കുട്ടിയോട് മൊഹബത്താണെന്ന് പറയുകയാണ് എം.ജയചന്ദ്രൻ. എന്നാൽ തനിക്ക് എം.ജെ അങ്കിളിനോട് സർബത്താണെന്ന് മിയക്കുട്ടി തിരിച്ചു പറയുന്നു. “എം.ജെ അങ്കിളേ ഒരു ബോഞ്ചി എടുക്കട്ടേ” എന്ന് കൂടി മിയ പറഞ്ഞതോടെ പാട്ടുവേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Read More: മിഴിയും മനസ്സും നിറച്ച് ദേവനക്കുട്ടിയുടെ “സൂര്യമാനസം..”; പാട്ടുവേദിയിലെ അവിസ്‌മരണീയ നിമിഷം

പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Miya funny conversation with m.jayachandran