മിഴിയും മനസ്സും നിറച്ച് ദേവനക്കുട്ടിയുടെ “സൂര്യമാനസം..”; പാട്ടുവേദിയിലെ അവിസ്‌മരണീയ നിമിഷം

August 6, 2022

പാട്ടുവേദിയുടെ ഇഷ്‌ട ഗായികയാണ് ദേവന സി.കെ. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് ദേവനക്കുട്ടി. ആലാപനത്തിനൊപ്പം ദേവന തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കൊച്ചു ഗായികയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയ ഒരു ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ദേവനക്കുട്ടി. മമ്മൂട്ടിയുടെ ‘സൂര്യമാനസം’ എന്ന ചിത്രത്തിലെ “തരളിത രാവിൽ മയങ്ങിയോ..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ പാടിയത്. എം.എം.കീരവാണി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനവുമായി എത്തി പ്രേക്ഷകരുടെയും ജഡ്‌ജസിന്റെയും മിഴിയും മനസ്സും നിറച്ചിരിക്കുകയാണ് ദേവനക്കുട്ടി.

കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായികയുടെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ദേവനക്കുട്ടിയുടെ ഈ പ്രകടനവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. നിറഞ്ഞ കൈയടിയാണ് വിധികർത്താക്കളും പ്രേക്ഷകരും ദേവനയ്ക്ക് നൽകിയത്.

Read More: ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ…’ മനസ് നിറഞ്ഞ് പാടി ശ്രീഹരി; കലാഭവൻ മണിയുടെ ഓർമകളിൽ നിറകണ്ണുകളോടെ വേദി…

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devana sings an evergreen malayalam song