“അസ്സലായിരുന്നു, അസ്സലസ്സലായിരുന്നു..”; ആൻ ബെൻസണെ പ്രശംസിച്ച് മതിയാവാതെ വിധികർത്താക്കൾ

August 18, 2022

മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ട് വേദിയിലെ മിടുക്കി ഗായികയാണ് ആൻ ബെൻസൺ. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർക്കാറുണ്ട് ഈ കൊച്ചു ഗായിക. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ ആനിന്റെ അതിമനോഹരമായ മറ്റൊരു പ്രകടനത്തിനാണ് വേദി സാക്ഷിയായിരിക്കുന്നത്. മലയാളികളുടെ ഇഷ്‌ട ഗായിക ജാനകിയമ്മ പാടി അനശ്വരമാക്കിയ ഒരു ഗാനവുമായി വേദിയിൽ എത്തിയതാണ് ഈ കുഞ്ഞു ഗായിക. മോഹൻലാൽ, ശോഭന, രേവതി എന്നിവർ അഭിനയിച്ച ‘മായാമയൂരം’ എന്ന ചിത്രത്തിലെ “കൈക്കുടന്ന നിറയെ തിരുമധുരം തരാം..” എന്ന ഗാനമാണ് ആൻ വേദിയിൽ പാടിയത്. രഘു കുമാർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ജാനകിയമ്മയോടൊപ്പം യേശുദാസും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ടിന് ശേഷം എഴുന്നേറ്റ് നിന്നാണ് വിധികർത്താക്കൾ ആനിന്റെ ആലാപനത്തിന് കൈയടി നൽകിയത്. അതിമനോഹരമായി ആൻ പാടിയെന്നും ജാനകിയമ്മയുടെ പാട്ടിലെ പല ഡീറ്റെയിലിങ്ങും കൃത്യമായി നിരീക്ഷിച്ച് ആലാപനത്തിൽ കൊണ്ട് വന്നുവെന്നും എം.ജി ശ്രീകുമാർ പറഞ്ഞു. ആനിന്റെ പാട്ട് അസ്സലായിരുന്നു, അസ്സലസ്സലായിരുന്നു എന്നാണ് എം.ജയചന്ദ്രൻ അഭിപ്രായപെട്ടത്. നിറഞ്ഞ മനസ്സോടെയാണ് ഈ കുഞ്ഞു ഗായിക തന്റെ പ്രകടനത്തിന് ലഭിച്ച മികച്ച അഭിപ്രായങ്ങളെ സ്വീകരിച്ചത്.

കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Read More: “രാഗഹേമന്ത സന്ധ്യ പൂക്കുന്ന..”; പാടിയ എം.ജി ശ്രീകുമാറിനെ പോലും അത്ഭുതപ്പെടുത്തിയ ശ്രീനന്ദിന്റെ ആലാപന വിസ്‌മയം

Story Highlights: Ann benson gets huge applause from judges