ദളപതിക്കൊപ്പം ആക്ഷൻ കിംഗ്; ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയിക്കൊപ്പം അർജുനെത്തുന്നു

August 11, 2022

ദളപതി 67 ആണ് ലോകേഷ് കനകരാജ് ഇനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.

ഇപ്പോൾ ആക്ഷൻ കിംഗ് അർജുൻ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. നേരത്തെ തല അജിത്തിനൊപ്പം അർജുൻ അഭിനയിച്ച മങ്കാത്ത വമ്പൻ ഹിറ്റായി മാറിയിരുന്നു. അതിനാൽ തന്നെ അർജുൻ വിജയിയുമായി കൈകോർക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അതൊരു ലോകേഷ് കനകരാജ് ചിത്രത്തിലാവുമ്പോൾ തിയേറ്ററുകളിൽ ഉത്സവമായിരിക്കുമെന്ന കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായമില്ല.

അതേ സമയം വമ്പൻ ഹിറ്റായ വിക്രത്തിന് ശേഷമാണ് ലോകേഷ് ദളപതി 67 സംവിധാനം ചെയ്യുന്നത്. കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് കമൽ ഹാസൻ ചിത്രം വിക്രം നൽകിയത്. ഇന്ത്യയൊട്ടാകെ വമ്പൻ വിജയമാണ് വിക്രം നേടിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’

Read More: വൻ ജനത്തിരക്ക് കാരണം പ്രൊമോഷൻ നടത്താതെ മടങ്ങി തല്ലുമാല ടീം; സ്നേഹത്തിന് ലൈവിൽ നന്ദി പറഞ്ഞ് ടൊവിനോ

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. മാസ്റ്ററിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Story Highlights: Arjun to act along with vijay in lokesh kanakaraj film