ബാബു ആന്റണിയും അമേരിക്കൻ വംശജയായ ഭാര്യയും ചേർന്ന് പാടി, ‘പാർത്ത മുതൽ നാളെ..’- വിഡിയോ

August 4, 2022

മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സമാധാനമാകുമായിരുന്നു. ഉയരംകൊണ്ടും ശബ്ദംകൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബാബു ആന്റണി. മകൻ ആർതറിനും അച്ഛനോളം തന്നെ ഉയരമുണ്ട്. 

ഭാര്യ ഇ​വ്ജെ​നി​യയും മക്കളായ ആർതറും അലക്‌സും ബാബു ആന്റണിക്കൊപ്പം വേനലവധിക്ക് കേരളത്തിലേക്ക് എത്താറുണ്ട്. ഇത്തവണ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക് വേദിയിലേക്കും എത്തിയിരിക്കുകയാണ് ബാബു ആന്റണിയും കുടുംബവും. മലയാളത്തിലും ഇംഗ്ലീഷിലുമായി വിശേഷങ്ങൾ പങ്കുവെച്ച് എല്ലാവരും എത്തിയപ്പോൾ ബാബു ആന്റണിക്കൊപ്പം തമിഴ് പാട്ട് പാടി അമ്പരപ്പിക്കുകയാണ് ഭാര്യ ഇ​വ്ജെ​നി​യ. പാർത്ത മുതൽ നാളെ എന്ന ഗാനമാണ് ഇരുവരും ആലപിക്കുന്നത്. ഇത്ര മനോഹരമായി ബാബു ആന്റണി പാടുമെന്ന് അറിയില്ലായിരുന്നു എന്നാണ് പലരും ഗാനത്തിന് കമന്റ്റ് ചെയ്യുന്നത്.

അതേസമയം, അഭിനയലോകത്ത് സജീവമാകുകയാണ് ബാബു ആന്റണി. ‘ഒരു അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പവർ സ്റ്റാർ’. ബാബു ആന്റണി നായകനായി എത്തുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്കും പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

അതേസമയം 1980 കളിൽ വില്ലനായും പിന്നീട് നായകനായും മലയാള സിനിമയിൽ തിളങ്ങിയ ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കുട്ടിക്കാലം മുതൽ ബാബു ആൻറണിയുടെ  ആക്ഷൻ സിനിമകളുടെ ആരാധകനാണ് താനെന്നും, അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യുകയെന്നത് ഏറെ നാളത്തെ ആഗ്രഹമാണെന്നും ഒമർ ലുലു നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Story highlights- babu antony and family star magic episode

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!