‘പൊട്ടിച്ചിരികളും ആലിംഗനങ്ങളും..’- സൗഹൃദ നിമിഷം പങ്കുവെച്ച് ഭാവന
മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖമാണ് നടി ഭാവന. കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമയിൽ നിന്നും അകന്നുനിന്ന താരം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും മറ്റുഭാഷകളിൽ നിറസാന്നിധ്യമാണ് നടി. മാത്രമല്ല, സമൂഹമാധ്യമങ്ങളിലും സജീവമാണ് ഭാവന. ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ഭാവന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, സുഹൃത്തുക്കളായ നടിമാരായ ശിൽപ ബാലയ്ക്കും മൃദുലയ്ക്കും ഒപ്പമുള്ള രസകരമായ ഒരു വിഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഒരു ബില്യൺ പൊട്ടിച്ചിരികൾ,ഒരു ദശലക്ഷം പുഞ്ചിരികൾ, ആയിരം ആലിംഗനങ്ങൾ..അവസാനിക്കാത്ത സൗഹൃദം’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ,ജഗതി ശ്രീകുമാർ, മുകേഷ് എന്നിവർ അഭിനയിച്ച് ഹിറ്റാക്കിയ ഒരു രസികൻ രംഗം ശില്പ ബാലയ്ക്കൊപ്പം ഭാവന അവതരിപ്പിച്ചിരുന്നു. സൗഹൃദങ്ങളെ വളരെയധികം ചേർത്തുനിർത്തുന്ന ആളാണ് ഭാവന. മുൻപും സിനിമയിലെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ നടി പങ്കുവെച്ചിരുന്നു.
ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്ന എന്നിവരാണ് ഭാവനയുടെ സിനിമയിലെ സുഹൃത്തുക്കൾ. സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും നടി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.
Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു; 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദ്ദ മായേക്കും
‘നമ്മള്’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.
Story highlights- bhavana friendship video