മൈക്കിന് പകരം പ്ലാസ്റ്റിക് കുപ്പി; സ്വന്തം സ്‌കൂളിന്റെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്ത് ഒരു കുഞ്ഞു മാധ്യമപ്രവർത്തകൻ- വിഡിയോ
സമൂഹത്തിന്റെ നേർക്കാഴ്ച്ചകൾ ആളുകളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. ആവേശം ചോരാതെ മൈക്കുമേന്തി വാർത്തകൾ സത്യസന്ധമായി എത്തിക്കുന്ന ഒട്ടേറെ ലോകപ്രസിദ്ധരായ മാധ്യമപ്രവർത്തകരുണ്ട്. അവരെ മാതൃകയാക്കി വളർന്നു വരുന്ന പുതുതലമുറയുടെ ഒരു പ്രതിനിധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.
തന്റെ സ്കൂളിന്റെ ദുരവസ്ഥ പങ്കിടാൻ റിപ്പോർട്ടറായി മാറിയ ഒരു ആൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. സ്‌കൂളിലെ വിദ്യാർത്ഥിയാണെന്ന് തോന്നിക്കുന്ന കുട്ടി, ക്ലാസ് മുറിയുടെ ശോച്യാവസ്ഥയും ശരിയായ ടോയ്‌ലറ്റിന്റെ അഭാവവും റിപ്പോർട്ടിങ്ങിലൂടെ കാണിക്കുന്നു.
शायद आपने ऐसा पत्रकार नहीं देखा हो ये विडीओ है झारखंड की जहां एक छोटा बच्चा जर्नालिस्ट बन कर अपने स्कूल के बदहाली को एक्ष्पोस करता है बच्चे का नाम सरफराज है और विडीओ ज़िला गोड्डा से है। 1/2@zoo_bear @AshrafFem @khanumarfa @khan_zafarul @meerfaisal01 @alishan_jafri @IamYasmeeny pic.twitter.com/14Uw53iIRn
— Mohammad Sunasara (@MdSunasara5) August 4, 2022
പ്ലാസ്റ്റിക് കുപ്പി മൈക്കായി ഉപയോഗിച്ചുകൊണ്ടാണ് ഈ കുട്ടി റിപ്പോർട്ട് ചെയ്യുന്നത്. കുട്ടി റിപ്പോർട്ടറായി സംസാരിക്കുമ്പോൾ വിഡിയോ പകർത്തിയത് മറ്റൊരു കുട്ടിയാണ്. കുട്ടിയുടെ റിപ്പോർട്ടിംഗ് കഴിവുകളെ ആളുകൾ പ്രശംസിക്കുകയാണ്. വൈറലായ വിഡിയോയിൽ, സ്‌കൂളിന്റെ മുഴുവൻ അവസ്ഥയും വ്യക്തമാക്കുന്നുണ്ട്.
Read Also: ഷെയിൻ നിഗത്തിന് വേണ്ടി പാടി മോഹൻലാൽ, റിലീസ് ചെയ്‌തത് ഫഹദ് ഫാസിൽ; ‘ബർമുഡ’യിലെ വിഡിയോ ഗാനം
താനും തന്നെപ്പോലുള്ള വിദ്യാർത്ഥികളും സ്കൂളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കുട്ടി ശ്രമിക്കുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്‌കൂളുകൾ തുറന്നിട്ടും ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ല. ക്ലാസ് മുറികൾ ഒഴിഞ്ഞുകിടക്കുന്നത് കാണാം. തുടർന്ന് കുട്ടി ടോയ്‌ലറ്റിന്റെ ക്രൂരമായ അവസ്ഥകൾ കാണിക്കുന്നു.സ്കൂളിൽ വെള്ളമില്ലാത്ത അവസ്ഥയുമുണ്ട്. മറ്റ് വിദ്യാർത്ഥികളോട് അവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാനും കുട്ടി ആവശ്യപ്പെടുന്നു.
Story highlights- Boy turns journalist