ഞാൻ തന്നെ എടുത്തു കുടിച്ചോളാം..; ചിരി നിറച്ച് ഒരു വൈറൽ പൂച്ച-വിഡിയോ

August 15, 2022

ഓരോ ദിവസവും പല തരത്തിലുള്ള വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവാറുള്ളത്. പലപ്പോഴും തമാശ നിറച്ച് ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന വിഡിയോകളാണ് ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന സമയത്തൊക്കെ ചിരിക്കാനും സന്തോഷിക്കാനുമാണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത്. അത് കൊണ്ട് തന്നെ അത്തരം ചിരി വിഡിയോകളൊക്കെ പലപ്പോഴും വലിയ രീതിയിൽ ആളുകൾ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഒരു പൂച്ചയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്നത്. വാട്ടർ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ കഷ്ടപ്പെടുന്ന പൂച്ചയുടെ വിഡിയോയാണ് കാണികളിൽ ചിരി പടർത്തിയിരിക്കുന്നത്. ഇതിനോടകം 7.9 മില്യൺ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ട്വിറ്ററിൽ 2.6 ലക്ഷം ലൈക്കുകളും 38,000 റീട്വീറ്റുകളുമുണ്ട്.

അതേ സമയം മയിലിന്റെ നിറമുള്ള ഒരു ചിലന്തിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിൽ കൗതുകമുണർത്തിയത്. ചിലന്തികളിലെ സുന്ദരന്മാരാണ് മയിൽ ചിലന്തികൾ. ‘മയിൽ ടാരാന്റുല’ ഒരു സങ്കൽപ്പമല്ല. നീല രോമങ്ങളുള്ള ഇത്തരത്തിലുള്ള ഒരേയൊരു ഇനമാണുള്ളത്. പോസിലോതെരിയ മെറ്റാലിക്ക അല്ലെങ്കിൽ ‘പീക്കോക്ക് ടരാന്റുല’ ഒരു പഴയ ചിലന്തി ഇനമാണ്. ആന്ധ്രാപ്രദേശിലെ ഇലപൊഴിയും വനമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. നിർഭാഗ്യവശാൽ, ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്.

Read More: വയസ്സ് 91, ദേഹം മുഴുവൻ പായൽ; കൗതുകമുണർത്തി അപ്പൂപ്പനാമ-വിഡിയോ

വനനശീകരണം മൂലം ഈ മയിൽ ചിലന്തിയുടെ എണ്ണം നിരന്തരം ഭീഷണിയിലാണ്. പ്രായപൂർത്തിയായ ആൺ ചിലന്തിയിൽ പൊതുവെ ഈ നീല നിറത്തിന് കുറവുണ്ടാകാറുണ്ട്. പെൺ മയിൽ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവമായി 15 വർഷം വരെ ജീവിക്കാറുണ്ട്. ആൺ ചിലന്തികൾ ആവട്ടെ, 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു. കട്ടിയുള്ള കാലുകൾ, പുറകിലെ പാറ്റേണുകൾ, ശരീരത്തിന്റെ തിളക്കമുള്ള നീല നിറം എന്നിവ കാരണം മയിൽ ചിലന്തികൾ കാഴ്ചയിലും സവിശേഷതകൾ ഉള്ളവയാണ്.

Story Highlights: Cat video goes viral