‘കേസരിയായ്ക്ക് പിന്നാലെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ ‘ദേവാ ദേവാ ഓം..’- ശ്രദ്ധേയമായി ‘ബ്രഹ്മാസ്‌ത്ര’യിലെ ഗാനം

August 8, 2022

രൺബീർ കപൂറിറും ആലിയ ഭട്ടും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. മൂന്നു ഭാഗമായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനുള്ള ഒരുക്കത്തിലാണ്. കേസരിയാ തേരാ എന്ന ഗാനം ഉയർത്തിയ ആവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ, ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ദേവ ദേവ’ ഇപ്പോൾ പുറത്തിറങ്ങി.

അയൻ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം – ശിവ’ സെപ്തംബർ 9 ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് ഒരു മാസം ബാക്കിനിൽക്കേയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം നിർമ്മാതാക്കൾ പങ്കിട്ടത്. ആദ്യ ഗാനം കേസരിയ വലിയ ഹിറ്റായതിന് ശേഷമാണ് രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ദേവ ദേവ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗ് ആണ്. സംഗീതം നൽകിയിരിക്കുന്നത് പ്രീതമാണ്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ഗാനത്തിൽ രൺബീർ കപൂർ തന്റെ സൂപ്പർ പവർ കണ്ടെത്തുന്നത് ഗാനത്തിൽ കാണാം.

സ്റ്റാർ സ്റ്റുഡിയോസ്, ധർമ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്ന് നിർമ്മിച്ച ബ്രഹ്മാസ്ത്ര ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ സെപ്റ്റംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന അക്കിനേനി തുടങ്ങിയവരുടെ ഒരു മികച്ച താരനിരയുണ്ട് ചിത്രത്തിൽ.

Read Also: അതേ വീട്, അതേ അഭിനയ നിമിഷങ്ങൾ ;മുപ്പത്തൊന്ന് വർഷങ്ങൾക്കിപ്പുറം ‘ഗോഡ്‌ഫാദർ’ പുനരാവിഷ്കരിച്ച് കുട്ടികൾ- വിഡിയോ

ചിത്രത്തിന്റെ ട്രെയിലർ ജൂൺ 15 ന് പുറത്തിറങ്ങിയിരുന്നു. വേറിട്ട ശക്തികളുള്ള ശിവയെയും അയാളുടെ ഭാര്യ ഇഷയെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. നാഗാർജുന ഒരു പുരാവസ്തു ഗവേഷകനെ അവതരിപ്പിക്കുമ്പോൾ അമിതാഭ് ബച്ചൻ പ്രൊഫസർ അരവിന്ദ് ചതുർവേദിയുടെ വേഷത്തിലാണ് എത്തുന്നത്.

Story highlights- deva deva song from brahmasthra out now