“ആ മുഖം കണ്ട നാൾ..”; ജാനകിയമ്മ പാടി അനശ്വരമാക്കിയ പ്രണയാർദ്ര ഗാനവുമായി പാട്ടുവേദിയുടെ മനസ്സ് നിറച്ച് ദേവനന്ദക്കുട്ടി
“ആ മുഖം കണ്ട നാൾ
ആദ്യമായ് പാടി ഞാൻ
രാഗം പൂക്കും രാഗം പാടി ഞാൻ..”
മലയാള സിനിമ പ്രേക്ഷകരെ പ്രണയാർദ്രരാക്കിയ മനോഹരമായ ഗാനമാണിത്. 1986 ൽ പുറത്തിറങ്ങിയ ‘യുവജനോത്സവം’ എന്ന ചിത്രത്തിലെ ഈ ഗാനം അനുഗ്രഹിക്കപ്പെട്ട ഗായിക ജാനകിയമ്മയാണ് പാടി അനശ്വരമാക്കിയിരിക്കുന്നത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. മലയാളികളുടെ മനസ്സിൽ പതിഞ്ഞു പോയ ഈ ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് പാട്ടുവേദിയുടെ പ്രിയഗായിക ദേവനന്ദ.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ ആലാപനം കൊണ്ട് വിസ്മയം തീർക്കുന്ന പാട്ടുകാരിയാണ് ദേവനന്ദ. വേറിട്ട മനോഹരമായ ശബ്ദത്തിനുടമയായ ഈ കൊച്ചു ഗായികയ്ക്ക് വലിയ പ്രശംസയാണ് പലപ്പോഴും വേദിയിലെ ജഡ്ജസ് നൽകാറുള്ളത്. ഇപ്പോൾ ജാനകിയമ്മയുടെ ഈ ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് ദേവനക്കുട്ടി. അതിമനോഹരമായാണ് ദേവനന്ദ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ് പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.
Story Highlights: Devananda sings a beautiful janakiyamma song