14 സിംഹങ്ങളെ ഒറ്റയ്ക്ക് നേരിട്ട് കൊമ്പനാന- വിഡിയോ

August 29, 2022

സിംഹമാണ് കാട്ടിലെ രാജാവെന്ന ധാരണ നമ്മൾ സ്‌കൂളിൽ നിന്നും പഠിക്കാറുള്ളതാണ്. ഗാംഭീര്യമുള്ള മൃഗമായതിനാൽ ‘രാജാവ്’ എന്ന പദവി അനുയോജ്യവുമാണ്. എന്നാൽ സിംഹങ്ങളെയെല്ലാം ഒറ്റയടിക്ക് വിരട്ടി താരമാകുകയാണ് ഒരു ആന.

ഐഎഫ്‌എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആനയെ സിംഹങ്ങളുടെ കൂട്ടം ആക്രമിക്കുന്നത് കാണാം.ആനയെ മുട്ടുമടക്കിക്കാൻ സിംഹങ്ങൾ മാറിമാറി ആനയുടെ മുതുകിൽ ചാടുന്നത് കാണാം. എന്നിരുന്നാലും, ധീരനായ ആന വഴങ്ങാതെ പോരാടുകയാണ്.

കാര്യമായ പോരാട്ടത്തിനൊടുവിൽ, ആന സിംഹങ്ങളുടെ മാരകമായ പിടിയിൽ നിന്ന് സ്വയം മോചിതനാകുകയും സുരക്ഷിതമായി ജലാശയത്തിലേക്ക് നീന്തുകയും ചെയ്യുന്നു. “ഒറ്റ കൊമ്പൻ 14 സിംഹങ്ങളെ നേരിട്ട് വിജയിക്കുകയും ചെയ്യുന്നു. കാടിന്റെ രാജാവിനേക്കാൾ മികച്ചത് ആരായിരിക്കണം?” അടിക്കുറിപ്പ് ഇങ്ങനെ.

കാട്ടിലെ രാജാവെന്നാണ് സിംഹം അറിയപ്പെടുന്നത്. ആരെയും ഭയക്കാതെ, എല്ലാ മൃഗങ്ങളെയും ഭയപ്പെടുത്തി അക്രമാസക്തമായി നടക്കുന്ന സിംഹത്തെ മാത്രമേ ജീവിതത്തിലും സിനിമയിലുമെല്ലാം നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ, സിംഹം കൂട്ടമായി നിന്നാൽ പോലും ഭയന്നോടുന്ന ജീവിയാണ്.

Read Also: ‘ജന ഗണ മന’ ഈണത്തിൽ പാടി കൊറിയൻ കുരുന്ന്; പഠിപ്പിച്ചത് അമ്മ-വിഡിയോ

ഒരുകൂട്ടം ആനകൾ നടന്നടുക്കുമ്പോൾ ഭയന്നോടുന്ന സിംഹങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കുട്ടിയാനകളാണ് അധികവും ആനസംഘത്തിനൊപ്പം ഉണ്ടായിരുന്നത്. ഒരു മൈതാനത്ത് കിടന്നിരുന്ന സിംഹങ്ങൾ എല്ലാം പെട്ടെന്നുതന്നെ വിരണ്ടോടുന്നത് വിഡിയോയിൽ കാണാം.

Story highlights- Elephant frees itself from 14 lionesses