സ്നേഹിച്ചു വളർത്തിയ നായയ്ക്ക് ഡിജെയും അലങ്കാരങ്ങളുമായി യാത്രയയപ്പ് നടത്തി കുടുംബം- ശ്രദ്ധനേടി വൈകാരിക നിമിഷങ്ങളുടെ ചിത്രങ്ങൾ
ബന്ധങ്ങൾ നിർവചനങ്ങൾക്കും അപ്പുറമാണ്. മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും മൃഗങ്ങളും മനുഷ്യനും തമ്മിലും ആരോഗ്യകരമായ ബന്ധങ്ങൾ പിറക്കാറുണ്ട്. പ്രത്യേകിച്ച് ഒരു വളർത്തുമൃഗവുമായുള്ള ബന്ധം എന്നെന്നും നിലനിൽക്കുന്നതുമാണ്. നായ്ക്കളാണ് പൊതുവെ മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കാറുള്ളത്. അവയുടെ വേർപാട് സ്നേഹിച്ചുവളർത്തുന്ന കുടുംബത്തിന് നൽകുന്ന നൊമ്പരവും ചെറുതല്ല.
ഇപ്പോഴിതാ, കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ വളർത്തുനായയ്ക്ക് വൈകാരികമായ യാത്രയയപ്പ് നൽകിയിരിക്കുകയാണ് കുടുംബം. ഒഡീഷയിലെ ഗജപതി ജില്ലയിലെ പരലഖെമുണ്ടിയിൽ ഒരു കുടുംബം വേർപിരിഞ്ഞ തങ്ങളുടെ വളർത്തുനായ അഞ്ജലിയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ 16 വർഷമായി ഈ കുടുംബത്തിനൊപ്പമാണ് അഞ്ജലി കഴിഞ്ഞിരുന്നത്. അഞ്ജലിയുടെ അന്ത്യകർമങ്ങൾക്കായി പുഷ്പങ്ങളാൽ അലങ്കരിച്ച ശവസംസ്കാര വാൻ ശ്മശാനത്തിലേക്ക് നീങ്ങുമ്പോൾ വഴിനീളെ പരമ്പരാഗത സംഗീതോപകരണങ്ങളും ഡിജെയും കുടുംബം സംഘടിപ്പിച്ചിരുന്നു. പടക്കം ഉപയോഗിച്ച് യാത്രയയപ്പ് ഗംഭീരമാക്കുകയും ചെയ്ത.
അഞ്ജലിയുടെ ഉടമ ടുനു ഗൗഡ ശ്മാശാനത്തിലേക്കുള്ള വഴിനീളെ കണ്ണുനീർ നിയന്ത്രിക്കാനായില്ല. കുടുംബം മുഴുവനും അഞ്ജലിയുമായി വൈകാരികമായ ഒരു ബന്ധം വളർത്തിയെടുത്തിരുന്നു. അതിനാൽ തന്നെ അവർ വളർത്തുനായയുടെ മരണത്തിൽ തളർന്നുപോയി.
Read Also; ‘റിലീസ് ദിവസം ഞാൻ കരഞ്ഞുപോയി’; ഹൃദ്യമായ കുറിപ്പുമായി ദുൽഖർ സൽമാൻ
ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് തുനു ഗൗഡ ജനിച്ചത്. പിതാവിന്റെ മരണത്തെത്തുടർന്ന് കുടുംബം പോറ്റാൻ വിവിധ കടകളിൽ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്താണ് ഗൗഡ ഒരു നായ്ക്കുട്ടിയെ വഴിയിൽകണ്ടു വീട്ടിലേക്ക് കൊണ്ടുവന്നത്. അഞ്ജലി എന്ന് പേരിട്ടു. നായ പിന്നീട് ആ കുടുംബത്തിന്റെ ഭാഗമായി. കാലക്രമേണ നിരവധി നായ്ക്കളെ ദത്തെടുത്തെങ്കിലും, അഞ്ജലി തനിക്ക് ഭാഗ്യം കൊണ്ടുവന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
Story highlights- family gives grand farewell to pet dog