പ്രോമാക്‌സ് ഇന്ത്യ പുരസ്കാര വേദിയിൽ മിന്നി തിളങ്ങി ഫ്‌ളവേഴ്‌സും ട്വന്‍റിഫോറും; നേട്ടത്തിൽ പിന്തള്ളിയത് ദേശീയ-അന്തർദേശീയ ചാനലുകളെ

August 11, 2022

ഇരുപതാമത് പ്രൊമാക്‌സ് ഇന്ത്യ പുരസ്കാരവേദിയില്‍ തിളങ്ങി ഫ്‌ളവേഴ്‌സും ട്വന്‍റിഫോറും. ഒരു സ്വർണവും രണ്ടു വെള്ളിയുമടക്കം 3 പുരസ്കാരങ്ങള്‍ ഫ്ളവേഴ്സ് കരസ്ഥമാക്കിയപ്പോള്‍ ന്യൂസ്/കറന്റ് അഫയേഴ്‌സ് പ്രോമോ വിഭാഗത്തില്‍ ട്വന്‍റിഫോർ വെള്ളിനേട്ടവും കുറിച്ചു.

മികച്ച ബ്രാൻഡ് ഇമേജ് പ്രോമോ വിഭാഗത്തിലാണ് ഫ്‌ളവേഴ്‌സ് ബ്ലിസ്ഫുൾ ഡെയ്‌സിന്റെ സുവർണ്ണനേട്ടം. കൊവിഡ് മഹാമാരിയുടെ ഭീതിയില്‍ ലോകം വാതിലടച്ച് വീട്ടിലിരിക്കാന്‍ നിർബന്ധിതമായപ്പോള്‍, നഷ്ടമായ ഓണാഘോഷ ഗൃഹാതുരത ഒരു കുട്ടി സങ്കല്പലോകത്തിന്റെ ക്യാൻവാസിൽ ഒരു വിസ്മയം പോലെ നേരിട്ട് കാണുന്നു.

ഗോപൻ ​ഗോപാലകൃഷ്ണൻ അണിയിച്ചൊരുക്കിയ ബ്ലിസ്ഫുൾ ഡെയ്‌സ് മികച്ച സംവിധാന വിഭാഗത്തിലും ഫെസ്റ്റിവൽ പ്രോമോ വിഭാഗത്തിലും വെള്ളിനേട്ടം കുറിച്ചു. മികച്ച ന്യൂസ്/കറന്റ് അഫയേഴ്‌സ് വിഭാഗത്തിലാണ് ട്വന്‍റിഫോറിന്‍റെ വെള്ളി നേട്ടം. ട്വന്‍റിഫോറിന്‍റെ മൂന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിവേക് എ.എൻ ആണ് പ്രോമോ തയ്യാറാക്കിയത്.

Read More: അമ്മയായി പത്ത് മാസത്തിനുള്ളിൽ കോമൺവെൽത്ത് മെഡൽ; ദീപിക തന്റെ അഭിമാനമെന്ന് ദിനേശ് കാർത്തിക്ക്

ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന പ്രോമാക്‌സ് വേദിയില്‍ സ്റ്റാർ ഇന്ത്യ, സോണി, വയകോം, സീ, ഡിസ്‌കവറി തുടങ്ങിയ ദേശീയ-അന്തർദേശിയ ചാനലുകളെ പിൻതള്ളിയാണ് ഫ്‌ളവേഴ്‌സും ട്വിന്‍റിഫോറും അഭിമാനനേട്ടങ്ങള്‍ കേരളത്തിലേക്കെത്തിച്ചത്. നൂറോളം രാജ്യങ്ങളിലെ ദൃശ്യമാധ്യമ കലാകാരന്മാർ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയാണ് പ്രോമാക്‌സ്.

Story Highlights: Flowers tv and 24 news shine in promax india awards