ഇത്രയും ക്യൂട്ടായിട്ടുള്ള ഒരു കരാട്ടെ പ്രകടനം കണ്ടിട്ടുണ്ടാകില്ല; ആശാനെ മലർത്തിയടിച്ച് കുഞ്ഞ് ശിഷ്യ- വിഡിയോ

August 11, 2022

കുസൃതി നിറഞ്ഞ കുരുന്നുകളുടെ വിഡിയോയും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. പാട്ടും നൃത്തവും കുറുമ്പ് നിറഞ്ഞ സംസാരവുമൊക്കയായി ദിവസേന ഒട്ടേറെ കുട്ടികളാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ, ഒരു കുഞ്ഞു കരാട്ടെ കുട്ടിയാണ് ശ്രദ്ധനേടുന്നത്.

വളരെ രസകരമായാണ് ഈ കുഞ്ഞു മിടുക്കി കരാട്ടെ നീക്കങ്ങൾ നടത്തുന്നത്. പെൺകുട്ടി തന്റെ പരിശീലകനെ മലർത്തിയടിക്കുന്നതാണ് വിഡിയോ. ഒരു പ്രൊഫഷണലിനെ പോലെ കരാട്ടെ നീക്കങ്ങൾ നടത്തുന്നു. ഫണ്ണിമാൻ എന്ന ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ ആത്മവിശ്വാസത്തിനൊപ്പം പരിശീലകൻ നീക്കങ്ങൾ നടത്തുമ്പോ അത് കാഴ്ചക്കാരിൽ ചിരി പടർത്തുന്നു.

വൈറലായ വിഡിയോയിൽ പിങ്ക് വേഷം ധരിച്ച ഒരു കൊച്ചു പെൺകുട്ടി തന്റെ പരിശീലകനൊപ്പം കരാട്ടെ അഭ്യസിക്കുന്നത് കാണാം. കൊച്ചുകുട്ടി എല്ലാ നീക്കങ്ങളും അതിഗംഭീരമായിത്തന്നെ ചെയ്യുന്നുണ്ട്. വിഡിയോ കണ്ടിരിക്കാൻ വളരെ മനോഹരമാണ്.

ഈ ചെറുപ്രായത്തിൽ പെൺകുട്ടിയെ ആത്മവിശ്വാസംനല്കി ശക്തയാക്കിയതിന് പരിശീലകനെ പ്രശംസിക്കുകയാണ് സോഷ്യൽ ലോകം. “കുട്ടിക്കാലത്ത് ഇത്രയും ശക്തയാണെന്ന് സങ്കൽപ്പിക്കുക. കോച്ച് അവളുടെ ഭാവി ജീവിതം വളരെ എളുപ്പമാക്കി. ഭാവിയിൽ കുട്ടി ശുദ്ധമായ ആത്മവിശ്വാസം പ്രതിഫലിപ്പിക്കും, അവൾ സ്കൂളിൽ ഉപദ്രവിക്കപ്പെടില്ല, ഭയക്കേണ്ടതില്ല. എന്റെ കുട്ടിക്കാലത്ത് ഇതുപോലെ ഒരാൾ എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’- വിഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒന്നാണ്.

read Also: അഗ്നിപർവ്വതം പൊട്ടി ലാവ തിളച്ചു പൊന്തുന്ന അപൂർവ്വ കാഴ്ച്ച ക്യാമറയിലാക്കി ഫോട്ടോഗ്രാഫർ-വിഡിയോ

പലപ്പോഴും മുതിർന്നവരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ചവയ്ക്കുന്നത്. അത്തരത്തിൽ നിരവധി കുട്ടികളെ സോഷ്യൽ മീഡിയ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യൽ മീഡിയകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കിയും.

Story highlights- funny karate kid video