തലൈവരുടെ ‘ജയിലർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുന്നു

August 22, 2022

ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. കണ്ണുകളിൽ രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ ഇപ്പോൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ മറ്റൊരു പോസ്റ്റർ പുറത്തു വന്നിരുന്നു. രക്തം പുരണ്ട പകുതി മുറിഞ്ഞ ഒരു വാളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ജൂൺ 17 നാണ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.

ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ഡോക്‌ടർ വലിയ വിജയമായെങ്കിലും വിജയ് ചിത്രമായ ‘ബീസ്റ്റ്’ വിചാരിച്ച പോലെയുള്ള വിജയം നേടിയിരുന്നില്ല. എങ്കിലും നെൽസണിൽ വലിയ പ്രതീക്ഷ തന്നെയാണ് സിനിമ ആരാധകർക്കുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.

Read More: ഫഹദ്-നസ്രിയ ദമ്പതികളുടെ എട്ടാം വിവാഹ വാർഷികം; സൈക്കിൾ സവാരിയുടെ വിഡിയോ പങ്കുവെച്ച് നസ്രിയ

അതേ സമയം വിജയ് ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 12 നാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ബീസ്റ്റ് റിലീസിനെത്തിയത്. ആദ്യത്തെ ഷോ മുതൽ തന്നെ പുറത്തു വന്നു തുടങ്ങിയ നെഗറ്റീവ് അഭിപ്രായങ്ങൾ ചിത്രത്തെ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം കെജിഎഫ് 2 വിന്റെ വമ്പൻ വിജയവും ബീസ്റ്റിന്റെ പ്രദർശനത്തെ ബാധിച്ചു.

എങ്കിലും മികച്ച കളക്ഷൻ തന്നെയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് ആളുകളെ മുഴുവൻ ബന്ദികളാക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബന്ദികളാക്കപ്പെടുന്ന ആളുകളിലൊരാളായ വിജയിയുടെ കഥാപാത്രം അവരുടെ രക്ഷകരായി മാറുന്നു. വീരരാഘവൻ എന്ന സ്പൈ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തിയത്.

Story Highlights: Jailor first look poster released