ഫഹദ്-നസ്രിയ ദമ്പതികളുടെ എട്ടാം വിവാഹ വാർഷികം; സൈക്കിൾ സവാരിയുടെ വിഡിയോ പങ്കുവെച്ച് നസ്രിയ

August 21, 2022

മലയാളികൾ നെഞ്ചോടേറ്റിയ താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കൾ കൂടിയായ ഇരുവർക്കും വലിയ ആരാധക വൃന്ദമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവെയ്ക്കാറുള്ള ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

ഇന്ന് ഇരുവരുടെയും എട്ടാം വിവാഹ വാർഷികമാണ്. 2014 ഓഗസ്റ്റ് 21 നാണ് ഫഹദും നസ്രിയയും വിവാഹിതരാവുന്നത്. വിവാഹ വാർഷിക ദിനമായ ഇന്ന് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇരുവരും ഒരുമിച്ചുള്ള ഒരു സൈക്കിൾ സവാരിയുടെ വിഡിയോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. “ഭ്രാന്തിന്റെ മറ്റൊരു വർഷം കൂടി..8 വർഷങ്ങൾക്ക് മുൻപ് ഈ സമയത്താണ് ഞങ്ങൾ വിവാഹിതരാവുന്നത്.. ഇതൊരു യാത്ര തന്നെയായിരുന്നു..” ഫഹദിനൊപ്പം സൈക്കിൾ ചവിട്ടുന്ന വിഡിയോ പങ്കുവെച്ചു കൊണ്ട് നസ്രിയ കുറിച്ചു. സിനിമക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് വന്നത്.

അതേ സമയം മലയൻകുഞ്ഞാണ് ഫഹദിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്. മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തിയത്.

Read More: ഒരു 10 ഇയർ ചലഞ്ച്; സിംഗപ്പൂരിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്‌ണ

നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് മലയൻകുഞ്ഞ്. ഒരു സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.

Story Highlights: Fahad and nazriya 8th wedding anniversary