“എനിക്ക് മാത്രം മണി സാർ ഭക്ഷണം തരുമായിരുന്നു, കാരണം..’; പൊന്നിയിൻ സെൽവന്റെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് ജയറാം

August 1, 2022

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ.’ മണിരത്‌നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ. ഒടുവിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന രസകരമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയറാം. തനിക്ക് വലിയ വയറ് വേണമെന്നാണ് മണി സാർ ആദ്യം ആവശ്യപ്പെട്ടതെന്ന് പറയുകയാണ് ജയറാം. ആ സമയത്ത് മെലിഞ്ഞിരിക്കുകയായിരുന്ന താൻ നാല് മാസം കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് തടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More: “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..”; വൈറലായി വിനീത് ശ്രീനിവാസൻ പോളണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രം

‘ഒന്നര വർഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം. സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാർത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു. എന്നാൽ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാർ നൽകുമായിരുന്നു. എന്തെന്നാൽ എനിക്ക് വയർ വേണം, അവർക്ക് വയർ ഉണ്ടാകാൻ പാടില്ല” ജയറാം രസകരമായ അനുഭവം പങ്കുവെച്ചു കൊണ്ട് പറഞ്ഞു.

Story Highlights: Jayaram shares funny memory with mani rathnam