തായ്‌ലൻഡിൽ നിന്നൊരു ലുങ്കി സ്റ്റൈൽ- വിഡിയോ പങ്കുവെച്ച് കാളിദാസ് ജയറാം

August 3, 2022

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ബാലതാരത്തിൽ നിന്നും നായകനായി കാളിദാസ് എത്തിയപ്പോഴും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റി. കുറഞ്ഞ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകർക്കും സുപരിചിതനായി മാറിക്കഴിഞ്ഞു കാളിദാസ്. സമൂഹമാധ്യമങ്ങളിലും സജീവമായ കാളിദാസ് ഇപ്പോഴിതാ, ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

തായ്‌ലൻഡിൽ അവധി ആഘോഷിക്കുന്ന കാളിദാസ് അവിടെ നിന്നൊരു വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ലുങ്കി ഉടുത്ത് തായ്‌ലൻഡ് തീരങ്ങളിലൂടെ നടക്കുകയാണ് താരം. ഒട്ടേറെ ആളുകളാണ് വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയതാണ് കാളിദാസ് ജയറാം. 2000-ല്‍ തിയേറ്റുകളിലെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നതായിരുന്നു ആദ്യ ചിത്രം. ജയറാമിന്റെ മകനായിട്ടാണ് ഈ സിനിമയില്‍ കാളിദാസ് ജയറാം അഭിനയിച്ചതും. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലും ജയറാമിനൊപ്പം അഭിനയിച്ചു ശ്രദ്ധ നേടി. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കേരള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തി.

Read Also; “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

2016-ല്‍ തിയേറ്ററുകളിലെത്തിയ മീന്‍ കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് കാളിദാസ് ജയറാം നായക കഥാപാത്രമായി അരങ്ങേറ്റം കുറിച്ചത്. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായകനായി അരങ്ങേറ്റം കുറിച്ചു. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് തുടങ്ങിയ ചിത്രങ്ങളിലും കാളിദാസ് ജയറാം ആണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. പാവ കഥൈകൾ, പുത്തം പുതു കാലൈ എന്നീ ആന്തോളജി ചിത്രങ്ങളാണ് നടന് സ്വീകാര്യത നേടിക്കൊടുത്തത്.

Story highlights- kalidas jayaram lungi style