മുംബൈ നഗരത്തിലൂടെ സ്‌കൂട്ടർ ഓടിച്ച് കോലിയും അനുഷ്‌ക്കയും; അമ്പരന്ന് ആരാധകർ-വിഡിയോ

August 21, 2022

അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളെ കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകർ. താര ദമ്പതികളായ വിരാട് കോലിയും അനുഷ്‌ക്ക ശർമ്മയുമാണ് മുംബൈ നഗരത്തിലൂടെയുള്ള സ്‌കൂട്ടർ യാത്രയ്ക്കിടെ ആരാധകരുടെ കണ്ണിൽ പെട്ടത്.

പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു ഇരുവരുടെയും യാത്ര. ടീഷർട്ടും പാന്റ്റും ധരിച്ചിരുന്ന ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് ആരാധകർ ഇവരെ തിരിച്ചറിഞ്ഞില്ല. എന്നാൽ സംശയം തോന്നിയ ചില ആരാധകർ ഇവരെ പിന്തുടർന്ന് വിഡിയോ പകർത്തുകയായിരുന്നു.

തന്റെ പ്രതാപകാലത്തേക്ക് തിരിച്ചെത്താനുള്ള കടുത്ത പരിശ്രമത്തിലാണ് വിരാട് കോലി. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു കോലി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഏഷ്യ കപ്പിന് തിരിച്ചു വരവിനൊരുങ്ങുകയാണ്. ഏഷ്യ കപ്പിൽ വീണ്ടും ഫോം കണ്ടെത്താൻ കഴിയുമെന്നാണ് താരത്തിന്റെ ആത്മവിശ്വാസം.

കോലി ഏഷ്യ കപ്പിൽ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ധാരാളം റൺസ് അടിച്ചു കൂട്ടിയ ഇന്ത്യയുടെ വലിയ താരങ്ങളിലൊരാളാണ് കോലിയെന്നും സെഞ്ചുറി നേടുന്നതിനപ്പുറം ഫോം വീണ്ടെടുക്കാനാവും താരം ശ്രമിക്കുകയെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

Read More: ഒറ്റയ്ക്ക് ജയിപ്പിച്ച് സഞ്‌ജു സാംസൺ; ഇന്ത്യയുടെ പുതിയ ഫിനിഷറെന്ന് ക്രിക്കറ്റ് ലോകം

ഏഷ്യ കപ്പിന് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. പരുക്കിൽ നിന്ന് മുക്തനായ കെ.എൽ.രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്.

Story Highlights: Kohli and anushka surprise scooter ride