അച്ഛന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയേറ്ററിൽ എത്തിയ ഇസക്കുട്ടൻ, ശ്രദ്ധനേടി വിഡിയോ

August 11, 2022

ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ആരാധകരുടെ ഇഷ്ടം കവർന്നതാണ് മകൻ ഇസഹാക്കും. മകന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കും ലഭിക്കുന്നത്. ഇപ്പോഴിതാ അച്ഛന്റെ സിനിമ കാണാൻ തിയേറ്ററിൽ എത്തിയ ഇസഹാക്കിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. അമ്മയ്ക്കും അച്ഛനുമൊപ്പം തിയേറ്ററിൽ എത്തിയ ഇസക്കുട്ടൻ ആളുകളെ കാണുമ്പോൾ കൈകാണിക്കുന്നതും ചിരിക്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇപ്പോഴിതാ ചാക്കോച്ചൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം കാണാൻ അച്ഛനൊപ്പം എത്തിയിരിക്കുകയാണ് കുഞ്ഞിത്താരം ഇസഹാക്കും.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’.  കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. മോഷ്ടാവാണ് ഈ കഥാപാത്രം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രത്തിലെ താരത്തിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൽ ‘സൂപ്പർ ഡീലക്സ്’ ഫെയിം ഗായത്രി ശങ്കർ ആണ് നായികയായി വേഷമിടുന്നത്. ബേസിൽ ജോസഫിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ രാജേഷ് മാധവൻ ഒരു പ്രധാന കഥാപാത്രത്തെയും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.

Read also: അമ്മയെ കൊഞ്ചിക്കുന്ന കുഞ്ഞുമോൾ; മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രണയനായകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചാക്കോച്ചൻ ഇപ്പോൾ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ അഭിനയിച്ച് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിക്കഴിഞ്ഞു.

Story highlights: Kunchakko Boban Son Cute Video