ബാഡ്‌മിന്റണിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം; ‘ലക്ഷ്യം’ പിഴയ്ക്കാതെ ലക്ഷ്യ സെൻ

August 8, 2022

ബാഡ്‌മിന്റണിൽ വീണ്ടും തിളങ്ങുകയാണ് ഇന്ത്യ. പുരുഷ ബാഡ്‌മിന്റണിൽ സ്വർണ്ണം അണിഞ്ഞിരിക്കുകയാണ് 21 കാരനായ ലക്ഷ്യ സെൻ. ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21-16 ന് തുടർച്ചയായി രണ്ട് സെറ്റുകൾ നേടി സ്വർണം ലക്ഷ്യ സെൻ നേടിയെടുത്തത്.

നേരത്തെ പി.വി.സിന്ധുവും ബാഡ്‌മിന്റണിൽ സ്വർണ്ണം നേടിയിരുന്നു. കോമൺവെൽത്ത് സിംഗിൾസിൽ സിന്ധുവിന്റെ ആദ്യ സ്വർണ്ണ നേട്ടമാണ് ഈ വിജയത്തോടെ സംഭവിച്ചത്. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു തോൽപ്പിച്ചത് തുടർച്ചയായ രണ്ട് സെറ്റുകൾ ആധികാരികമായി നേടി തന്നെയാണ് സിന്ധുവിന്റെ വിജയം. സ്കോർ: 21-15, 21-13. നേരത്തെ ഗ്രൂപ്പ്‌ വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും സിന്ധു ഭാഗമായിരുന്നു.

ഒളിമ്പിക്സ് മെഡൽ നേട്ടം തുടർച്ചയായി രണ്ട് തവണ ആവർത്തിച്ച സിന്ധുവിൽ നിന്ന് സ്വർണ്ണം തന്നെയാണ് ഗെയിംസിന്റെ തുടക്കം മുതൽ ഇന്ത്യൻ സംഘം ആഗ്രഹിച്ചത്. അത് സ്വന്തമാക്കാൻ സിന്ധുവിന് സാധിച്ചു. 2014 ൽ വെങ്കലം നേടിയ സിന്ധു 2018 ൽ വെള്ളിയും നേടിയിരുന്നു.പരിക്ക് വക വെക്കാതെ പോരാടിയാണ് സിന്ധു സ്വർണ്ണം നേടിയത്.

Read More: ട്രിപ്പിൾ ജമ്പിൽ ചരിത്രമെഴുതി മലയാളികൾ; സ്വർണ്ണവും വെള്ളിയും മലയാളി താരങ്ങൾക്ക്

അതേ സമയം ഇന്നലെ നടന്ന വനിത വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്ന് വെങ്കല മെഡൽ നേടിയിരുന്നു.

Story Highlights: Lakshya sen wins gold medal in badminton

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!