മാലിന്യങ്ങൾ നിക്ഷേപിക്കാൻ 1.4 ലക്ഷം രൂപയുടെ ട്രാഷ് കവർ; ആഡംബര ബ്രാൻഡിന്റെ പുത്തൻ പരീക്ഷണം!

August 6, 2022

ആഡംബരത്തിനായി ഏതറ്റം വരെയും പോകുന്നവരാണ് ധനികരിൽ അധികവും. ഏറ്റവും വിലക്കൂടിയത്, ലോകത്ത് അപൂർവ്വമായത് തുടങ്ങി കൗതുകം സമ്മാനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ അവരുടെ ശേഖരത്തിൽ ഉണ്ടാകും. അങ്ങനെയൊരു ആഡംബര പ്രേമിയാണ് നിങ്ങളെങ്കിൽ ഫാഷൻ ഹൗസ് ബലെൻസിയാഗയുടെ മാലിന്യ ബാഗ് സ്വന്തമാക്കാൻ തയ്യാറായിക്കോളു.. ഒന്നോ രണ്ടോ രൂപയല്ല, 1.4 ലക്ഷം രൂപയാണ് ഈ ട്രാഷ് ബാഗിന് വില!

ഇത്രയും വിലയിൽ ഈ ട്രാഷ് ബാഗ് എന്തിനാണ് നിർമ്മിച്ചതെന്ന് മിക്കവരും ചിന്തിച്ചേക്കാം. ‘ട്രാഷ് പൗച്ച്’ എന്ന് ബ്രാൻഡ് വിളിക്കുന്ന ട്രാഷ് ബാഗ്, തിളങ്ങുന്ന കോട്ടിംഗുള്ള പശുവിൻ തൊലി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ്, നീല, മഞ്ഞ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ ഇത് ലഭ്യമാണ്. ഒപ്പംതന്നെ മറ്റു മികച്ച പ്രത്യേകതകളും ഉണ്ട്.

Read Also: ഷെയിൻ നിഗത്തിന് വേണ്ടി പാടി മോഹൻലാൽ, റിലീസ് ചെയ്‌തത്‌ ഫഹദ് ഫാസിൽ; ‘ബർമുഡ’യിലെ വിഡിയോ ഗാനം

ബലെൻസിയാഗയുടെ വിന്റർ 22 കളക്ഷൻ ഫാഷൻ ഷോയിൽ പുറത്തിറക്കിയ ബാഗ് ഇന്റർനെറ്റിൽ ചർച്ചയായി മാറിയത് നിമിഷനേരത്തിലാണ്. ചില ആഡംബര പ്രേമികൾ ഈ ഡിസൈനർ ഉൽപ്പന്നത്തിൽ ആവേശഭരിതരാണ്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അമ്പരപ്പാണ് സമ്മാനിച്ചത്. എങ്ങനെയാണു അമ്പരപ്പുണ്ടാകാതിരിക്കുക, കാരണം ആരെങ്കിലും ഒരു ട്രാഷ് ബാഗിന് ഇത്രയും വലിയ തുക നൽകാൻ തയ്യാറാകുമോ? പലരും ബാഗിനെതിരെ വിമര്ശാനവുമായി രംഗത്ത് എത്തിക്കഴിഞ്ഞു.

Story highlights- Luxury brand Balenciaga’s expensive garbage bag