പിന്നെ എന്നോടൊന്നും പറയാതെ… ശ്രീദേവിന്റെ ആലാപനത്തിലലിഞ്ഞ് പാട്ട് വേദി

August 6, 2022

മലയാളത്തിന് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും എം ജയചന്ദ്രന്റെ സംഗീതവും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ച അതിമനോഹര ഗാനങ്ങളിൽ ഒന്നാണ് ‘പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്…’ എന്ന ഗാനം. കെ ജെ യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഈ ഗാനവുമായി എത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്ന് ഗായകൻ ശ്രീദേവ്. ടോപ് സിംഗർ ഫൈനൽ റൗണ്ടിലേക്ക് ഒരുങ്ങുമ്പോൾ അതിശയിപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് ഈ കൊച്ചുഗായകനും.

ഗംഭീരമായി പാട്ടുകൾ പാടിയും രസകരമായ സംഭാഷണങ്ങളിലൂടെയും ഏറെ ആരാധകരെ നേടിയ കുഞ്ഞുഗായകനാണ് ശ്രീദേവ്. പാട്ട് കൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളായ ശ്രീദേവ് അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയം കൊണ്ടുമെല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടതാണ്.

പാട്ട് പാടാൻ ഓരോ തവണയും വേദിയിലെത്തുന്ന ശ്രീദേവും ജഡ്ജസും തമ്മിലുള്ള രസകരമായ വർത്തമാനങ്ങളും കളി തമാശകളും ടോപ് സിംഗർ വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. ഓരോ തവണയും വ്യത്യസ്തമായ പാട്ടുകളാണ് ഈ കുഞ്ഞുമോൻ പാടാനായി തിരഞ്ഞെടുക്കുന്നത്. പാട്ടുകളുടെ സെലക്ഷൻ കൊണ്ടും ആലാപനത്തിലെ മനോഹാരിതകൊണ്ടും ശ്രീദേവ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Read also: ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ…’ മനസ് നിറഞ്ഞ് പാടി ശ്രീഹരി; കലാഭവൻ മണിയുടെ ഓർമകളിൽ നിറകണ്ണുകളോടെ വേദി…

പ്രേക്ഷകരുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ മുതിർന്ന ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. അതേസമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവസാന ഘട്ടത്തിലേക്കൊരുങ്ങുമ്പോൾ ഏറെ ആവേശത്തിലാണ് പ്രേക്ഷകരും.

Story highlights: Malayalam superhit melody song performance of sreedev