‘ദേവദൂതർ പാടി..’- ചാക്കോച്ചന്റെ ചുവടുകൾ ഏറ്റെടുത്ത് മഞ്ജു വാര്യരും- വിഡിയോ

August 10, 2022

കുഞ്ചാക്കോ ബോബൻ ഉയർത്തിവിട്ട ‘ദേവദൂതർ’ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ താരങ്ങളും അഭിനേതാക്കളുമെല്ലാം ഈ ചുവടുകൾ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ, നടി മഞ്ജു വാര്യരും ദേവദൂതർ ഗാനത്തിന് ചുവടുവയ്ക്കുകയാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നടി സുഹൃത്തും സഹതാരവുമായ കുഞ്ചാക്കോ ബോബന്റെ നൃത്തച്ചുവടുകൾ ഏറ്റെടുത്തത്.

കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി” എന്ന ഗാനവും ചുവടുകളും ഹിറ്റായി മാറിയിരിക്കുകയാണ്. 1985-ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ഹിറ്റ് നമ്പറിന്റെ പുതിയ അവതരണമാണ് ഈ ഗാനം. 

അതേസമയം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തുന്ന പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഈ നൃത്തച്ചുവടുകൾ അനുകരിച്ച് ടോപ് സിംഗർ ഗായിക മേഘ്‌ന സുമേഷും രംഗത്ത് എത്തിയിരുന്നു. സീതാ രാമം പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബന്റെ ചുവടുകളുമായി ദുൽഖർ സൽമാൻ ചിരിപടർത്തിയിരുന്നു. 

അതേസമയം, അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. മോഷ്ടാവാണ് ഈ കഥാപാത്രം. വേറിട്ട ലുക്കിലുമാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ലുക്ക് സിനിമാസ്വാദകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

Read Also: കല്യാണത്തിന് തലപ്പാവുമായി സച്ചിൻ; ഇത് സച്ചിൻ കുമാറെന്ന് യുവരാജ് സിംഗ്-വിഡിയോ

സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ സൂപ്പർ ഡീലക്സ് ഫെയിം ഗായത്രി ശങ്കർ നായികയായി എത്തുമ്പോൾ മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ നടൻ രാജേഷ് മാധവൻ ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓഡിഷനിലൂടെ തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

Story highlights- manju varrier’s devadoothar paadi dance