ടൊവിനോയുടെ കോസ്റ്റ്യുമിന് പ്രചോദനമായത് ഫുട്‍ബോൾ താരം നെയ്‌മർ; രസകരമായ വെളിപ്പെടുത്തലുമായി മുഹ്‌സിൻ പരാരി

August 20, 2022

ആക്ഷനും കോമഡിക്കുമൊപ്പം തന്നെ ശ്രദ്ധേയമായി മാറിയതാണ് തല്ലുമാലയുടെ കോസ്റ്റ്യും. കളർഫുളായ വസ്‌ത്രങ്ങളിലാണ് സിനിമയിലുടനീളം കഥാപാത്രങ്ങൾ എത്തുന്നത്. ഇപ്പോൾ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ടൊവിനോയുടെ മണവാളൻ വസീമിന്റെ കോസ്റ്റ്യുമിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിൻ പരാരി.

ബ്രസീൽ ഫുട്‍ബോൾ താരം നെയ്‌മർ ജൂനിയർ ആയിരുന്നു മണവാളൻ വസീമിന്റെ കോസ്റ്റ്യുമിനുള്ള പ്രധാന റെഫെറെൻസ് എന്ന് പറയുകയാണ് മുഹ്‌സിൻ. നെയ്‌മർ ധരിച്ചിരുന്ന ഒരു വേഷത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ടൊവിനോയുടെ ക്ലൈമാക്‌സിലെ വേഷം രൂപപ്പെടുത്തിയത്. കഴിഞ്ഞ 6 വർഷമായി തല്ലുമാലയുടെ കോസ്റ്റ്യൂം ഡിസൈനറായ മഷർ ഹംസയുമായി താൻ തല്ലുമാലയുടെ കോസ്റ്റ്യുമിനെ പറ്റിയാണ് സംസാരിച്ചിരുന്നതെന്നും മുഹ്‌സിൻ പരാരി കൂട്ടിച്ചേർത്തു.

അതെ സമയം പ്രേക്ഷകരുടെ കൈയടി നേടി വമ്പൻ വിജയമായി മാറിയിരിക്കുകയാണ് തല്ലുമാല. മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങളാണ് ‘തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുള്ളത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിക്കുന്നുണ്ട്.

Read More: “സിനിമ സ്വപ്‌നം കാണുന്നവർക്ക് ലുക്മാൻ ഒരു പ്രതീക്ഷയാണ്..”; സംവിധായകൻ തരുൺ മൂർത്തിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലുള്ളത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Neymar was the reference for tovino in thallumala