നീയൊക്കെ നാട്ടിൽ കാലുകുത്തിയാൽ അണ്ണൻ അറിയും- അടിപിടി മേളവുമായി ‘ഒരു തെക്കൻ തല്ലു കേസ്’ ട്രെയ്‌ലർ

August 29, 2022

ജി ആർ ഇന്ദുഗോപന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഒരു തെക്കൻ തല്ല് കേസ്’. അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവരാണ് ബിജു മേനോനൊപ്പം വേഷമിടുന്നത്.

‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പ്രതീക്ഷയുണർത്തുന്ന ട്രെയ്‌ലർ എത്തി. തെക്കൻ ഭാഷാ ശൈലിയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന സൂചന പാട്ടിലുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്താണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത്.

കേരളത്തിൽ തന്നെ പൂർണ്ണമായി ചിത്രീകരിച്ചിരിയ്ക്കുന്ന സിനിമ നർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. അമ്മിണി പിള്ള വെട്ടുകേസ് എന്ന പേര് സിനിമയിലെത്തുമ്പോൾ മാറി. അമ്മിണി പിള്ള എന്ന കഥാപാത്രമായി ബിജു മേനോൻ അഭിനയിക്കുന്നു. ചിത്രം പഴയ കേരളത്തിന്റെ സെറ്റൊരുക്കിയാണ് ചിത്രീകരിച്ചരിക്കുന്നത്.

Read Also:അന്നും ഇന്നും ഒരുപോലെ; വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയതാരം ഗോപിക, ഒരു മാറ്റവും ഇല്ലല്ലോയെന്ന് ആരാധകർ


‘ആർക്കറിയാം’ എന്ന ചിത്രത്തിലാണ് ബിജു മേനോൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരും വേഷമിട്ടു. അതേസമയം, ദേശീയ പുരസ്‌കാര നിറവിലാണ് ബിജു മേനോൻ. സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനാണ് മികച്ച സഹനടനുള്ള പുരസ്കാരം താരം സ്വന്തമാക്കിയത്. ഒട്ടേറെ പുരസ്കാരങ്ങൾ അയ്യപ്പനും കോശിയും സ്വന്തമാക്കി.

Story highlights- oru thekkan thallucase official trailer