പി.വി.സിന്ധുവിന് സ്വർണ്ണം; ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡൽ

August 8, 2022

കോമൺവെൽത്ത് ഗെയിംസ് 2022 ൽ ഇന്ത്യയെ നയിച്ച ഇന്ത്യയുടെ മിന്നും താരം പി വു സിന്ധുവിന് ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ സ്വർണ്ണം. കോമൺവെൽത്ത് സിംഗിൾസിൽ സിന്ധുവിന്റെ ആദ്യ സ്വർണ്ണ നേട്ടമാണ് ഈ വിജയത്തോടെ സംഭവിച്ചത്.

ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു തോൽപ്പിച്ചത് തുടർച്ചയായ രണ്ട് സെറ്റുകൾ ആധികാരികമായി നേടി തന്നെയാണ് സിന്ധുവിന്റെ വിജയം. സ്കോർ: 21-15, 21-13.

നേരത്തെ ഗ്രൂപ്പ്‌ വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും സിന്ധു ഭാഗമായിരുന്നു. ഒളിമ്പിക്സ് മെഡൽ നേട്ടം തുടർച്ചയായി രണ്ട് തവണ ആവർത്തിച്ച സിന്ധുവിൽ നിന്ന് സ്വർണ്ണം തന്നെയാണ് ഗെയിംസിന്റെ തുടക്കം മുതൽ ഇന്ത്യൻ സംഘം ആഗ്രഹിച്ചത്. അത് സ്വന്തമാക്കാൻ സിന്ധുവിന് സാധിച്ചു. 2014 ൽ വെങ്കലം നേടിയ സിന്ധു 2018 ൽ വെള്ളിയും നേടിയിരുന്നു.പരിക്ക് വക വെക്കാതെ പോരാടിയാണ് സിന്ധു സ്വർണ്ണം നേടിയത്.

ഇന്നലെ നടന്ന വനിത വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്ന് വെങ്കല മെഡൽ നേടിയിരുന്നു. ഇന്ന് നടക്കുന്ന പുരുഷൻമാരുടെ സിംഗിൾസ് ഫൈനലിൽ ലക്ഷ്യ സെന്നും പോരാട്ടത്തിനിറങ്ങുന്നുണ്ട്.

Read More: ട്രിപ്പിൾ ജമ്പിൽ ചരിത്രമെഴുതി മലയാളികൾ; സ്വർണ്ണവും വെള്ളിയും മലയാളി താരങ്ങൾക്ക്

അതേ സമയം ഇന്നലെ കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മലയാളി താരങ്ങളാണ് നേടിയത്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം സ്വദേശി എൽദോസ് പോൾ സ്വർണ്ണം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോടുകാരൻ അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ നേടി.

Story Highlights: P.V.Sindhu won gold medal in commonwealth badminton

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!