ആ വലിയ ചിത്രത്തിന് പിന്നിൽ- അത്ഭുതമായി ‘പത്തൊമ്പതാം നൂറ്റാണ്ട്’ മേക്കിങ് വിഡിയോ

August 17, 2022

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തിയേറ്ററുകളിൽ എത്തും. വലിയ താരനിരയുമായി എത്തുന്ന വമ്പൻ ചിത്രത്തിന്റെ വിശേഷങ്ങൾ നേരത്തെയും സിനിമ പ്രേമികൾക്കിടയിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സിജു വിൽസൺ മുഖ്യകഥാപാത്രമാകുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് സിജു വിൽസൺ എത്തുന്നത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

വലിയ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരോടൊപ്പം കായംകുളം കൊച്ചുണ്ണിയും, നങ്ങേലിയും ഉൾപ്പെടെ നിരവധി ചരിത്ര പുരുഷന്മാരെയും കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. അതേസമയം കഥാപാത്രത്തിന് വേണ്ടി കളരിയും ആയോധന മുറകളും കുതരിയോട്ടവും ഒക്കെ സിജു വിൽസൺ പഠിച്ചിരുന്നു. പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന പത്തൊൻപതാം നൂറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുക.

Read also: “പൊറോട്ടയും ബീഫുമില്ല, പകരം ഇത്തവണ പോപ്‌കോൺ..”; ‘പാപ്പൻ’ കാണാൻ തിയേറ്ററിലെത്തി സുരേഷ് ഗോപിയും ഷമ്മി തിലകനും

ഇന്ദ്രൻസ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, അശ്വിൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്, സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദർ, ദുർഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

Story highlights: Pathonpatham Noottandu Behind The Scenes