‘ജഗതി ചേട്ടന്റെ ഫിലോസഫി..’; അറിവിന്റെ വേദിയിൽ ജഗതി ശ്രീകുമാറിനെ പറ്റി വാചാലനായി നടൻ പ്രേംകുമാർ
മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. സിനിമയിൽ നിന്ന് അദ്ദേഹം എടുത്ത ഇടവേള വലിയ ശൂന്യതയാണ് മലയാള സിനിമയിൽ ഉണ്ടാക്കിയത്. വർഷങ്ങൾക്ക് ശേഷം സിബി ഐ 5 ചിത്രത്തിലൂടെ അദ്ദേഹം അഭിനയത്തിൽ തിരിച്ചു വരവ് നടത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ അത് സ്വീകരിച്ചത്.
ഇപ്പോൾ ജഗതി ശ്രീകുമാറിനെ പറ്റി വാചാലനായിരിക്കുകയാണ് നടൻ പ്രേംകുമാർ. അദ്ദേഹം തനിക്ക് പകർന്ന് നൽകിയ ഏറ്റവും വലിയ പാഠമാണ് പ്രേംകുമാർ പങ്കുവെച്ചത്. അറിവിന്റെ വേദിയിൽ താരം അതിഥിയായി എത്തിയ എപ്പിസോഡിലാണ് അദ്ദേഹം ജഗതിയെ പറ്റി സംസാരിച്ചത്.
സ്വന്തം ജീവിതത്തിലെ ടെൻഷൻ മാത്രം ഏറ്റെടുക്കുക എന്നാണ് ജഗതി ശ്രീകുമാർ തന്നോട് പറഞ്ഞതെന്ന് പറയുകയാണ് പ്രേംകുമാർ. ഓരോ മനുഷ്യനും ഒരു ജീവിതത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ടെൻഷന് ഒരു പരിധി ഉണ്ടെന്നും അതിനപ്പുറം ടെൻഷൻ ഒരു മനുഷ്യന് തലയിലേറ്റാൻ കഴിയില്ലെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് നടൻ പ്രേംകുമാർ പറഞ്ഞു. ഇതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠമെന്നാണ് പ്രേംകുമാർ പറയുന്നത്.
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. ഒരു സമയത്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടൻ കൂടിയായിരുന്നു താരം. കോമഡി കഥാപാത്രങ്ങൾക്കൊപ്പം നായകനായും പ്രേം കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ഇടക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന പ്രേംകുമാർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
Story Highlights: Prem kumar about jagathy sreekumar