ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു; 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദ്ദ മായേക്കും
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാനാണ് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ തുടരും. മലയോര മേഖലയില്‍ മഴ ശക്തിമായേക്കും. ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Read also: “എം.ജെ അങ്കിളേ, ഒരു ബോഞ്ചി എടുക്കട്ടേ..”; വേദിയെ പൊട്ടിച്ചിരിപ്പിച്ച് മിയക്കുട്ടിയും എം.ജയചന്ദ്രനും
കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ന യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.
Story highlights- rain alert kerala