സഞ്ജു സാംസണിന്റെ അപൂർവ്വ ബൗളിംഗ് വിഡിയോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ്; അശ്വിനോട് ഒരു ചോദ്യവും…
സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ പിൻതുടരുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ. അത് കൊണ്ട് തന്നെ സഞ്ജുവിനെ പറ്റിയുള്ള വാർത്തകളൊക്കെ പെട്ടെന്ന് ശ്രദ്ധേയമാവുകയും ചെയ്യാറുണ്ട്. സഞ്ജുവിന്റെ നിരവധി വിഡിയോകളാണ് ഈ അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇപ്പോൾ രാജസ്ഥാൻ റോയൽസ് പങ്കുവെച്ച സഞ്ജുവിന്റെ ഒരു വിഡിയോയാണ് വീണ്ടും ശ്രദ്ധേയമാവുന്നത്.
സഞ്ജു ബൗൾ ചെയ്യുന്ന ഒരു വിഡിയോയാണ് രാജസ്ഥാൻ പങ്കുവെച്ചത്. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വളരെ അപൂർവ്വമായി മാത്രമേ ബൗൾ ചെയ്യാറുള്ളൂ. ഒരു പ്രാദേശിക മത്സരത്തിലാണ് സഞ്ജു ബൗൾ ചെയ്യുന്നത്. ഈ വിഡിയോയാണ് രാജസ്ഥാൻ റോയൽസ് പങ്കുവെച്ചത്. സഞ്ജുവിന്റെ ആരാധകരായ മലയാളികളും ഇപ്പോൾ ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജു രാജസ്ഥാൻ നായകനായത് കൊണ്ട് തന്നെ നിരവധി മലയാളികൾ സമൂഹമാധ്യമങ്ങളിൽ രാജസ്ഥാൻ റോയൽസിനെ പിന്തുടരുന്നുണ്ട്.
ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ വിഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്. ഈ ഓഫ് സ്പിന്നറെ വിലയിരുത്തുന്നോ എന്നാണ് രാജസ്ഥാൻ തമാശയായി അശ്വിനോട് ചോദിക്കുന്നത്.
👀 @ashwinravi99, rate this off-spinner? 😋 pic.twitter.com/aQPXy0sqBP
— Rajasthan Royals (@rajasthanroyals) August 5, 2022
അതേ സമയം വെസ്റ്റ് ഇൻഡീസിലെ ആദ്യ മലയാളി അനുഭവം പങ്കുവെച്ച സഞ്ജുവിന്റെ ഒരു വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. എയർപോർട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ “കപ്പയും മീനും വേണോ..” എന്ന ചോദ്യമാണ് താൻ കേട്ടതെന്നാണ് സഞ്ജു വിഡിയോയിൽ പറയുന്നത്. ചോദ്യം ചോദിച്ചയാളോടൊപ്പം ഇരുന്നുള്ള വിഡിയോയിലാണ് സഞ്ജു രസകരമായ സംഭവം പങ്കുവെച്ചത്. മഴ ആയത് കാരണം പരിശീലനം നടത്താൻ കഴിയാതെ വന്നതോടെ സ്റ്റേഡിയത്തിലെത്തിയ മലയാളികൾക്കൊപ്പം സമയം ചെലവിടാൻ തീരുമാനിക്കുകയായിരുന്നു താരം. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
Story Highlights: Rajasthan royals shares sanju bowling video