‘നിങ്ങൾ കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി’- ‘ഡാർലിംഗ്സ്’ പ്രേക്ഷകരോട് റോഷൻ മാത്യു
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ‘ഡാർലിംഗ്സ്’. ഓൺലൈൻ റിലീസിന് എത്തിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തിൽ മനം നിറഞ്ഞിരിക്കുകയാണ് നടൻ റോഷൻ മാത്യു. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർക്കൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ സുൽഫിയുടെ വേഷം റോഷനാണ് അവതരിപ്പിച്ചത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തെക്കുറിച്ച് നന്ദി പറയുകയാണ് റോഷൻ മാത്യു.
“ഡാർലിംഗ്സ്. നിങ്ങൾ കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി . ഇത് തികച്ചും അതിശക്തമാണ്. ഞങ്ങളുടെ മുഴുവൻ ടീമിനും ഒരുപാട് സ്നേഹവും ആലിംഗനങ്ങളും, ഈ ഫോട്ടോകളിൽ ഇല്ലാത്ത വർ ക്ഷമിക്കണം. ഈ സിനിമ പുറത്തെത്തിച്ച ഓടിടിയിലെ മനോഹരമായ ആളുകൾക്കും. ഒപ്പം നിങ്ങൾക്കെല്ലാവർക്കും. സിനിമ കാണുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും. നല്ല കാര്യങ്ങൾ, സംവാദങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ, ചർച്ചകൾ. ദീർഘകാലാടിസ്ഥാനത്തിൽ ഇവയെല്ലാം എന്നെ സഹായിക്കും’- റോഷൻ മാത്യു തന്റെ കുറിപ്പിൽ പറഞ്ഞു.
Read Also; അച്ഛന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയേറ്ററിൽ എത്തിയ ഇസക്കുട്ടൻ, ശ്രദ്ധനേടി വിഡിയോ
അതേസമയം, റോഷൻ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 2020ൽ പുറത്തിറങ്ങിയ ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഹിന്ദി സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്. ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലാണ് റോഷൻ മാത്യു അടുത്തതായി അഭിനയിക്കുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ തുടങ്ങിയ ഘടകങ്ങളുണ്ട് ഈ സിനിമയിൽ. 1980-കളിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ബിജു മേനോൻ അമ്മിണിപ്പിള്ള എന്ന വേഷത്തിൽ എത്തുന്നു. രുക്മിണി എന്ന പേരിൽ ഭാര്യയുടെ വേഷത്തിൽ പത്മപ്രിയ എത്തുന്നു.
Story highlights- roshan mathew about darlings