പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നിറഞ്ഞ സദസ്സിൽ ‘സബാഷ് ചന്ദ്രബോസ്’ പ്രദർശനം തുടരുന്നു…

August 6, 2022

‘ആളൊരുക്കം’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വി.സി.അഭിലാഷ്. നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്.’ വിഷ്‌ണു ഉണ്ണികൃഷ്‌ണനൊപ്പം ജോണി ആന്റണിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്.

ഇപ്പോൾ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം. വലിയ കൈയടിയാണ് പ്രേക്ഷകർ സബാഷ് ചന്ദ്രബോസിന് നൽകുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം മികച്ച കുറെയേറെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ ആയി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അഭിലാഷ് തന്നെയാണ്. സജിത്ത് പുരുഷനാണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സബാഷ് ചന്ദ്രബോസിന്റെ സംഗീത വിഭാഗത്തിന്റെ ചുമതല ശ്രീനാഥ് ശിവശങ്കരനും എഡിറ്റിംഗ് വിഭാഗം സ്റ്റീഫൻ മാത്യുവും കൈകാര്യം ചെയ്യുന്നു. ആക്ഷൻ കൊറിയോഗ്രാഫി ഡ്രാഗൺ ജെറോഷും വിഎഫ്എക്സ് വർക്കുകൾ ഷിനുവും നിർവഹിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, തുടങ്ങി നിരവധി പ്രമുഖരുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ ശ്രദ്ധേയ ഘടകം.

Read More: മൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ ‘റാം’ വീണ്ടും തുടങ്ങുന്നു; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

അതേസമയം, എഴുത്തുകാരായ ഹരിമോഹൻ ജിയും കെ ആർ പ്രവീണും ചേർന്ന് തിരക്കഥയെഴുതി കെ ആർ പ്രവീൺ സംവിധാനം ചെയ്ത ഡ്രാമ ത്രില്ലർ ചിത്രം ‘കുറി’ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി റിലീസ് ചെയ്ത മറ്റൊരു ചിത്രം. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, ചെറിഷ് ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Story Highlights: Sabash chandra bose gets good response from audience