പൃഥ്വിരാജിന്റെ ഹിറ്റ് പ്രണയ ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് നിറച്ച് കുഞ്ഞു ഗായകൻ ശ്രീനന്ദ്
“ഈ കാറ്റ് വന്ന് കാതിൽ പറഞ്ഞു..” അടുത്ത കാലത്ത് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതകൾ മൂളിയിട്ടുള്ള ഒരു ഗാനമാണിത്. ആദം ജോൺ എന്ന ചിത്രത്തിലേതാണ് മനോഹരമായ ഈ പ്രണയ ഗാനം. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു ഇത്. ഇപ്പോൾ ഈ ഗാനവുമായി എത്തി പാട്ടുവേദിയിൽ പ്രണയം നിറച്ചിരിക്കുകയാണ് കുഞ്ഞു ഗായകൻ ശ്രീനന്ദ്.
ദീപക്ക് ദേവ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. പ്രശസ്ത ഗായകൻ കാർത്തിക്കാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീനന്ദ് വേദിയിൽ ഈ ഗാനം ആലപിക്കുന്നത്.
മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും മികച്ച ഗായകരിലൊരാളാണ് ശ്രീനന്ദ്. തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകൻ കൂടിയാണ് ശ്രീനന്ദ് കുട്ടൻ.
സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരായിട്ടുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.
Story Highlights: Sreenand with a beautiful romantic song