“സമ്മർദ്ദങ്ങൾക്കിടയിലും കൂളായൊരാൾ..”; ശ്രീലങ്കയിലെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി എടുത്ത സെൽഫി പങ്കുവെച്ച് ഛായാഗ്രാഹകൻ സുജിത് വാസുദേവ്

August 26, 2022

“കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിൽ എത്തിയതാണ് നടൻ മമ്മൂട്ടി. എംടിയുടെ കഥകളെ ആസ്‌പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രങ്ങളിലൊന്നാണ് ഇത്. രഞ്‌ജിത്താണ് ചിത്രമൊരുക്കുന്നത്. മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഇപ്പോൾ സുജിത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ശ്രീലങ്കയിലെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടിക്കൊപ്പം എടുത്ത ഒരു സെൽഫിയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയാണ് ഈ സെൽഫി എടുത്തിരിക്കുന്നത്. “വളരെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു ഇത്. കടുഗണ്ണാവ ദിനങ്ങൾ. ഈ ജോലി സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക വളരെ കൂളായിരുന്നു” ചിത്രം പങ്കുവെച്ച് കൊണ്ട് സുജിത് വാസുദേവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അതേ സമയം കടുഗണ്ണാവയുടെ ഷൂട്ടിംഗ് സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.

Read More: ‘നൻപകൽ നേരത്ത് മയക്കം’; മകന്റെ രസകരമായ വിഡിയോയുമായി രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ കമന്റ്റ്

“മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കളാണ് യഥാർഥ സൂപ്പർ സ്റ്റാർ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു”.- ജയസൂര്യ തൻറെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Story Highlights: Sujith vasudev shares selfie with mammootty