ഛേത്രി@38; ഇന്ത്യൻ ഫുട്ബോൾ രാജാവിനിന്ന് പിറന്നാൾ
ലോകത്താകമാനമുള്ള ഫുട്ബോൾ ആസ്വാദകരുടെ ഫുട്ബോൾ തിരുവൾത്താരയിൽ ആരാധിക്കപ്പെടാൻ മാത്രം വലിയ നേട്ടങ്ങളുടെ പകിട്ടൊന്നുമില്ലാത്ത ചെറിയ വലിയ രാജ്യമാണ് ഇന്ത്യ. പക്ഷെ ആരാധക ഹൃദയത്തിൽ ഫുട്ബോൾ കൊണ്ട് ആവേശനുഭവങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ പ്രതിഭകൾ ഉണ്ടായിട്ടുള്ള നാട് തന്നെയാണ് ഇന്ത്യ. ഇന്ത്യയെന്ന ലോക ഫുട്ബോളിലെ കുഞ്ഞൻ രാജ്യത്തിന്റെ പേരും പെരുമയും കടൽ കടത്തിയ, തോൽവിയിലും ജയത്തിലും മുന്നിൽ നിന്നു പോരാടുന്ന കരുത്തുറ്റ പ്രതിഭ. ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്ന് പറയും പോലെ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രോർമകളിൽ ഒരിക്കലും മറക്കാതെ വിളങ്ങി നിൽക്കപ്പെടും എന്ന് ഉറപ്പിക്കാവുന്ന പേരുകാരൻ സുനിൽ ഛേത്രി..
അവൻ ഇന്നോളമടിച്ച ഗോളുകളെല്ലാം ഇന്ത്യൻ ഫുട്ബോളിന്റെ ഹൃദയത്തിൽ മറ്റൊരാൾക്കും ഇടം ലഭിക്കാത്ത വിധം സുന്ദരമായ ഇടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.. എത്ര എഴുതിയാലും വീണ്ടും എഴുതണമെന്ന് തോന്നും വിധം സുനിൽ ഛേത്രി…
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന വരികൾ സുനിൽ ഛേത്രിയോട് ചേർത്ത് വായിക്കുമ്പോൾ കൂടുതൽ സുന്ദരമായി തോന്നുന്നുണ്ട്. കാരണം 38-ആം വയസ്സിലും സുനിൽ ഛേത്രി ഫുട്ബോളിനെ ഭ്രാന്തമായി പ്രണയിച്ച് ഫുട്ബോളിന്റെ പുത്തൻ താളവും ഭാവവുമായി കളി ആസ്വാദകരുടെ ഹൃദയം കീഴടക്കുന്നു.
2005 ൽ ഇന്ത്യൻ ഫുട്ബോളിന്റെ നീല ജേഴ്സിയിൽ പ്രതിഭകൾക്കൊപ്പം അരങ്ങേറിയ സെക്കന്തരബാദുകാരൻ സുനിൽ ഛേത്രി. ഇന്ത്യക്കായ് കളത്തിലിറങ്ങിയ 129 മത്സരങ്ങളിൽ നിന്ന് നേടിയ 84 ഗോളുകൾ ഫുട്ബോളിന്റെ പകരം വെക്കാനാളില്ലാത്തത്ര വലുതായി ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നതിയിൽ സുനിൽ ഛേത്രിയെ പ്രതിഷ്ടിക്കുന്നു. ഫുട്ബോൾ മിശിഹ മെസ്സിയ്ക്കും, ഫുട്ബോൾ രാജാവ് റൊണാൾഡോയ്ക്കും മാത്രം പിന്നിലായി ഇന്റർ നാഷ്ണൽ ആക്റ്റീവ് ടോപ് ഗോൾ ഗോൾ സ്കോറെസിന്റെ മുൻ നിരയിൽ തന്നെ ഇടമുറപ്പിക്കുന്നു..
Read Also: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്മരിപ്പിച്ച് ഷമ്മി തിലകൻ
ഇന്ത്യയുടെ കിരീട നേട്ടങ്ങളിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഛേത്രി കളം നിറയുന്നു. ആരെയും കൊതിപ്പിക്കുന്ന നീക്കങ്ങൾ ഛേത്രി കളിക്കളത്തിൽ മെനെഞ്ഞെടുക്കുമ്പോൾ ആ കുറിയ മനുഷ്യന്റെ ചലനങ്ങൾക്കൊപ്പം ഒരു ജനത ആഘോഷാരവങ്ങളിൽ മതി മറക്കുന്നു.
പിറന്നാൾ ആശംസകൾ സുനിൽ ഛേത്രി…..
Story highligthts- sunil chhethri celebrates 38th birthday today