“ചക്കരച്ചുണ്ടിൽ..”; തിയേറ്ററുകളിൽ ആവേശമുണർത്തിയ തല്ലുമാലയിലെ കല്യാണ പാട്ടെത്തി..

August 23, 2022

തിയേറ്ററുകളിൽ ആവേശം വിതറി പ്രദർശനം തുടരുകയാണ് ടൊവിനോയുടെ ‘തല്ലുമാല.’ മികച്ച ആക്ഷൻ രംഗങ്ങൾക്കൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോൾ തല്ലുമാലയിലെ “ചക്കരച്ചുണ്ടിൽ..” എന്ന് തുടങ്ങുന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കഥാഗതിയിലെ വളരെ നിർണായകമായ ഒരു സ്ഥലത്താണ് ഗാനം ഉള്ളത്.

അതേ സമയം പ്രേക്ഷകരുടെ കൈയടി നേടി വമ്പൻ വിജയമായി മാറിയിരിക്കുകയാണ് തല്ലുമാല. മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങളാണ് ‘തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുള്ളത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിക്കുന്നുണ്ട്.

Read More: ഫഹദ്-നസ്രിയ ദമ്പതികളുടെ എട്ടാം വിവാഹ വാർഷികം; സൈക്കിൾ സവാരിയുടെ വിഡിയോ പങ്കുവെച്ച് നസ്രിയ

മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലുള്ളത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Thallumala wedding song