വയസ്സ് 91, ദേഹം മുഴുവൻ പായൽ; കൗതുകമുണർത്തി അപ്പൂപ്പനാമ-വിഡിയോ
ഭൂമി മനുഷ്യരുടേത് മാത്രമല്ല, മറ്റ് ജീവജാലങ്ങളുടേത് കൂടിയാണ്. മനുഷ്യരേക്കാളേറെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർ മറ്റ് ജീവജാലങ്ങളാണ്. അതിനാൽ തന്നെ പ്രകൃതി ഒരുക്കുന്നത് പോലുള്ള വിസ്മയകരമായ ദൃശ്യങ്ങൾ ഈ ജീവജാലങ്ങളും ഒരുക്കാറുണ്ട്. ഇത്തരം പല ചിത്രങ്ങളും വിഡിയോകളും ആളുകൾക്കു വളരെ പ്രിയപ്പെട്ടതായി മാറാറുമുണ്ട്.
ഇപ്പോൾ കടലിൽ ജീവിക്കുന്ന ഒരാമയുടെ ദൃശ്യങ്ങളാണ് ആളുകൾക്ക് കൗതുകമാവുന്നത്. 91 വയസ്സ് ഈ ആമയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. അതിന്റെ രൂപം അല്പം വ്യത്യസ്തമാണ്. വീഡിയോയിൽ കാണുന്ന ആമയ്ക്ക് നമ്മൾ സാധാരണ കാണാറുള്ള കറുത്ത കൃഷ്ണമണിയല്ല, മറിച്ച് നീല കണ്ണുകളാണ്. അതോടോപ്പം തന്നെ അതിന്റെ ശരീരം മുഴുവൻ പായൽ മൂടിയിരിക്കുകയാണ്. ശരീരത്തിൽ വളർന്നു നിൽക്കുന്ന പായലുമായി വെള്ളത്തിന്റെ അടിത്തട്ടിൽ ആമ നീന്തുന്നത് വിചിത്രമായ ഒരു കാഴ്ചയാണ്.
🐢 91 yaşındaki kaplumbağa. pic.twitter.com/L4YYgfBxFU
— Belgesel Dünyası (@belgeseIdunyasi) August 8, 2022
ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇപ്പോൾ കണ്ടിരിക്കുന്നത്. പ്രകൃതിയിലെ ഇത്തരം കാഴ്ച്ചകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുണ്ട്. നേരത്തെ മയിലിന്റെ നിറമുള്ള ഒരു ചിലന്തിയുടെ ചിത്രങ്ങളാണ് വലിയ കൗതുകമുണർത്തിയത്. ചിലന്തികളിലെ സുന്ദരന്മാരാണ് മയിൽ ചിലന്തികൾ. ‘മയിൽ ടാരാന്റുല’ ഒരു സങ്കൽപ്പമല്ല. നീല രോമങ്ങളുള്ള ഇത്തരത്തിലുള്ള ഒരേയൊരു ഇനമാണുള്ളത്. പോസിലോതെരിയ മെറ്റാലിക്ക അല്ലെങ്കിൽ ‘പീക്കോക്ക് ടരാന്റുല’ ഒരു പഴയ ചിലന്തി ഇനമാണ്. ആന്ധ്രാപ്രദേശിലെ ഇലപൊഴിയും വനമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. നിർഭാഗ്യവശാൽ, ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്.
Read More: അഗ്നിപർവ്വതം പൊട്ടി ലാവ തിളച്ചു പൊന്തുന്ന അപൂർവ്വ കാഴ്ച്ച ക്യാമറയിലാക്കി ഫോട്ടോഗ്രാഫർ-വിഡിയോ
വനനശീകരണം മൂലം ഈ മയിൽ ചിലന്തിയുടെ എണ്ണം നിരന്തരം ഭീഷണിയിലാണ്. പ്രായപൂർത്തിയായ ആൺ ചിലന്തിയിൽ പൊതുവെ ഈ നീല നിറത്തിന് കുറവുണ്ടാകാറുണ്ട്. പെൺ മയിൽ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവമായി 15 വർഷം വരെ ജീവിക്കാറുണ്ട്. ആൺ ചിലന്തികൾ ആവട്ടെ, 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു. കട്ടിയുള്ള കാലുകൾ, പുറകിലെ പാറ്റേണുകൾ, ശരീരത്തിന്റെ തിളക്കമുള്ള നീല നിറം എന്നിവ കാരണം മയിൽ ചിലന്തികൾ കാഴ്ചയിലും സവിശേഷതകൾ ഉള്ളവയാണ്.
Story Highlights: Tortoise video goes viral