ഇത് 20 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ; പകരം വയ്ക്കാനില്ലാത്ത സ്നേഹമെന്ന് കാഴ്ചക്കാർ
പ്രിയപ്പെട്ടവരെ ഏറെ കാലങ്ങൾക്ക് ശേഷം കാണുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇപ്പോഴിതാ സ്വന്തം സഹോദരനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഒരു മുത്തശ്ശിയുടെ സന്തോഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘എന്റെ മുത്തശ്ശി ഇരുപത് വർഷങ്ങൾക്ക് ശേഷം അവരുടെ ഇളയ സഹോദരനെ കണ്ടുമുട്ടി’ എന്ന അടിക്കുറുപ്പോടെയാണ് ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പ്രചരിക്കുന്നത്.
പരമ്പരാഗത വേഷമണിഞ്ഞ ഒരു വയോധികൻ ആരെയോ കാത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു വാഹനം വന്ന് നിൽക്കുന്നതും വാഹനത്തിൽ നിന്നും പ്രായമായ ഒരമ്മ അവരുടെ മക്കൾക്കും കൊച്ചുമകൾക്കും ഒപ്പം ഇറങ്ങിവരുന്നതും തുടർന്ന് ഇരുവരും തമ്മിലുള്ള സ്നേഹനിർഭരമായ നിമിഷങ്ങളുമാണ് വിഡിയോയിൽ കാണുന്നത്. പരസ്പരം ആലിംഗനം ചെയ്യുകയും സന്തോഷംകൊണ്ട് ഇരുവരുടെയും കണ്ണ് നിറയുന്നതുമൊക്കെയാണ് വിഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. മികച്ച കമന്റുകളാണ് വിഡിയോയ്ക്ക് പലരും നൽകുന്നതും. ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് പലരും വിഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നത്.
Read also: അമ്മയെ കൊഞ്ചിക്കുന്ന കുഞ്ഞുമോൾ; മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവെച്ച് ദിവ്യ ഉണ്ണി
നേരത്തെയും ഇത്തരം ഹൃദയസ്പർശിയായ വിഡിയോകൾ പലരും സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിചാരിച്ച രണ്ടു സഹോദരങ്ങളാണ് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്, ഇരുവരും ഒന്നിച്ചുള്ള അതിമനോഹരമായ മുഹൂർത്തങ്ങൾക്കാണ് സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. അടുത്തിടെ 80 വർഷങ്ങൾക്ക് ശേഷം ഡെവോണിലെ ബൈഡ്ഫോർഡിൽ നിന്നുള്ള 84 -കാരനായ ഡേവിഡ് വെസ്റ്റ്കോട്ടാ സഹോദരി ജാനിനെ കണ്ടുമുട്ടിയതും വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു.
Story highlights: woman meets after 20 years touches netizens heart