ഒരു ഒന്നൊന്നര വീഴ്ച..- ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയുടെ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

September 18, 2022

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.ഇപ്പോഴിതാ, വെബ് സീരിസ് രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. ‘മീ മൈസെൽഫ് & ഐ’ എന്ന പേരിൽ വരാനിരിക്കുന്ന മലയാളം വെബ് സീരീസിൽ ആണ് നടി വേഷമിടുന്നത്.

ഇപ്പോഴിതാ, സീരിസിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ഒരു വീഴ്ചയാണ് അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ അങ്ങനെയൊന്നും വീഴില്ല, പക്ഷേ ഞാൻ വീഴുമ്പോൾ ഇങ്ങനെയാണ്..

ഈ ദിവസം, ‘മീ മൈസെൽഫ് & ഐ’ യുടെ ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിംഗിനിടെ ഞാൻ രാജകീയമായി എന്റെ പാവാടയിൽ കാലിടറി താഴെ വീണു. എന്റെ സംവിധായകൻ അഭിലാഷ് സുധീഷിന്റെ പുതിയ ഐഫോൺ 13 പ്രോ മാക്‌സും ഞാൻ താഴെയിട്ടു.

PS – എന്റെ കനത്ത പാളികളുള്ള പാവാടയ്ക്ക് നന്ദി, എനിക്ക് പരിക്കൊന്നും പറ്റിയില്ല (ഫോണും സുരക്ഷിതമായിരുന്നു, ദൈവത്തിനറിയാം എങ്ങനെയെന്ന്)
ആൻസൺ ടിറ്റു, ലൈറ്റ് ഉം ആയി ഓടി വന്ന നിന്റെ ആഹ് ഒരു മനസുണ്ടല്ലോ ..’- അഹാന കുറിക്കുന്നു.

അതേസമയം, സീരിസിൽ ‘മാ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ നടത്തുന്ന മാളവിക എന്ന യുവതിയായി അഹാന കൃഷ്ണ എത്തുന്നു. അഹാന കൃഷ്ണയെ കൂടാതെ, മീര നായർ, കാർത്തി വിഎസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരും വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- ahana krishna’s epic fall