പ്രിയപ്പെട്ടവനൊപ്പമുള്ള 29 വർഷങ്ങൾ- വാർഷിക ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ആശ ശരത്ത്

September 13, 2022

നടിയും നർത്തകിയുമായ ആശാ ശരത്ത് തന്റെ ഭർത്താവ് ശരത് വാര്യരുമൊത്തുള്ള ഇരുപത്തിയൊൻപതാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. സ്വീഡനിൽ ഭർത്താവിനൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന നടി ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും പങ്കുവെച്ചു.

“ജീവിതം ഒരു ആഘോഷമാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ എന്റെ പ്രിയപ്പെട്ടവനോടൊപ്പം 29-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചയിലും സന്തോഷത്തിലും സങ്കടത്തിലും സുഖത്തിലും വേദനയിലും പരസ്പരം പിന്തുണയായി ഒരുമിച്ച് ഞങ്ങൾ സഞ്ചരിച്ചു. എല്ലാ സമയത്തും ഞങ്ങളെ എപ്പോഴും പിന്തുണച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രത്യേക നന്ദി സ്നേഹവും ഊഷ്മളതയും ‘- നടി കുറിക്കുന്നു.

അതേസമയം, ആശാ ശരത്തിന്റെ സമീപകാല റിലീസുകൾ ‘പാപ്പൻ’, ‘പീസ്’ എന്നിവയാണ്. സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ മികച്ച അഭിപ്രായം നേടിയിരുന്നു. ‘പീസ്’ എന്ന ചിത്രത്തിൽ ജോജു ജോർജിനൊപ്പം ആശാ ശരത്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

നൃത്തരംഗത്ത് നിന്നും അഭിനയലോകത്ത് സജീവമായ നടിയാണ് ആശ ശരത്ത്. ദൃശ്യം ആണ് ആശയ്ക്ക് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. ശരത്തിനെ വിവാഹം ചെയ്ത് വര്ഷങ്ങളായി ദുബായിൽ സ്ഥിരതാമസമായിരുന്നു ആശ ശരത്ത്.

Story highlights- asha sarath and husband celebration 29 years of togetherness