കല്യാണ ദിവസം കൂട്ടുകാരികളുടെ കൈതട്ടിമാറ്റി ഭാവന എന്ന് വാർത്തകൾ വന്നു- അനുഭവം പങ്കുവെച്ച് നടി

September 27, 2022

മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖമാണ് നടി ഭാവന. കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമയിൽ നിന്നും അകന്നുനിന്ന താരം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും മറ്റുഭാഷകളിൽ നിറസാന്നിധ്യമാണ് നടി. മാത്രമല്ല, സമൂഹമാധ്യമങ്ങളിലും സജീവമാണ് ഭാവന. ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ഭാവന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഭാവനയുടെ വിവാഹസമയത്ത് ഏറ്റവുമധികം ചർച്ചയായ ഒന്നായിരുന്നു സുഹൃത്തുക്കൾ വിവാഹത്തിന് വരാൻ വൈകിയതും, ഭാവന അവരുടെ കൈ തട്ടിമാറ്റിയതുമെല്ലാം. രമ്യ നമ്പീശൻ, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന എന്നിവരാണ് ഭാവനയുടെ സുഹൃത്തുക്കൾ. ഇവർ ഒരേപോലെയുള്ള സാരിയണിഞ്ഞ് മേക്കപ്പൊക്കെ ചെയ്തു വന്നപ്പോഴേക്കും വിവാഹച്ചടങ്ങുകൾ കഴിഞ്ഞുപോയി. വിവാഹത്തിന് അവർ ഒരുക്കിയ സർപ്രൈസ് നൃത്തവും നടന്നില്ല. അങ്ങനെ താമസിച്ച് അവർ എത്തിയപ്പോൾ ഭാവന ഇവരോട് പിണങ്ങിയതും ഒന്നും പറയണ്ട എന്ന് പറഞ്ഞ് കൈ തട്ടിമാറ്റിയതുമെല്ലാം മറ്റൊരു രീതിയിലാണ് മാധ്യമങ്ങളിൽ വന്നത്.

ഭാവന വിവാഹത്തിനെത്തിയ സുഹൃത്തുക്കളെ തള്ളിമാറ്റി എന്നൊക്കെയാണ് വാർത്തകൾ വന്നതെന്നും അതാണ് കൂട്ടുകാരികൾ നൽകിയ പണി എന്നും നടി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഭാവന ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും നടി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. 

Read Also: പൊന്നിയിൻ സെൽവൻ; പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു, മറ്റൊരു റഹ്‌മാൻ മാജിക്കെന്ന് പ്രേക്ഷകർ

‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.

Story highlights- bhavana about her wedding day incident