മാസ്സ് ലുക്കിൽ അടിപൊളി ഡാൻസുമായി ഭാവനയും ശിൽപ ബാലയും; വിഡിയോ ഏറ്റെടുത്ത് ആരാധകർ

September 4, 2022

മികച്ച ഒട്ടേറെ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത താരമാണ് ഭാവന. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോയുമൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു അടിപൊളി ഡാൻസ് വിഡിയോയാണ് വൈറലാവുന്നത്. കൂട്ടുകാരികളായ ശിൽപ ബാല, മൃദുല മുരളി, ഷഫ്‌ന എന്നിവർക്കൊപ്പമാണ് താരം വിഡിയോയിൽ ചുവടുകൾ വയ്ക്കുന്നത്. മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഹിറ്റ് ഗാനത്തിനൊപ്പമാണ് താരവും കൂട്ടുകാരികളും ഡാൻസ് ചെയ്‌തിരിക്കുന്നത്‌.

അതേ സമയം മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും സിനിമയിൽ സജീവമാവുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മുഖ്യകഥാപാത്രമാവുന്ന മലയാള ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നവംബര്‍ ആദ്യം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Read More: ‘എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി..’- പ്രിയതമക്ക് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

ഇതിന് പുറമെ മറ്റൊരു മലയാളം ചിത്രവും ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

Story Highlights: Bhavana and shilpa bala viral dance