ദിലീപിന്റെ നായികയായി തമന്ന മലയാളത്തിലേക്ക്- പുത്തൻ ചിത്രത്തിന് തുടക്കമായി

September 1, 2022

ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റംകുറിക്കാൻ തമന്ന ഭാട്ടിയ. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ദിലീപിനെ നായകനാക്കി സംവിധാനംചെയ്യുന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത്.സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

അതേസമയം, ദിലീപ് നായകനായെത്തുന്ന നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഖലാസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥിലാജ് ആണ്. ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദിലീപ്.

READ aLSO: അനുഭൂതി പകരുന്ന ആലാപനം; ഏ.ആർ. റഹ്‌മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി ഗായകർ

മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സഹ സംവിധായകന്‍, ബിസിനസ് മാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ദിലീപ് മലയാളികള്‍ക്ക് സുപരിചിതനാണ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ സഹ സംവിധായകനായി സിനിമാലോകത്തേക്ക് എത്തിയതാണ് ദിലീപ്. പിന്നീട് 140 ല്‍ കൂടുതല്‍ സിനിമകളില്‍ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു. രസകരമായ വേഷങ്ങളിലൂടെയാണ് ദിലീപ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്.

അതേസമയം,നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയാണ് ദിലീപ് നായകനായി ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. കേശുവായി ദിലീപ് എത്തുമ്പോൾ നായികയായി എത്തുന്നത് ഉർവശിയാണ്. ‘മൈ സാന്റാ’ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്തത്. പ്രൊഫസർ ഡിങ്കനും തിയേറ്ററുകളിലേക്ക് എത്താനുണ്ട്.

Story highlights- dileep new movie with tamanna