ഫ്ളവേഴ്സ് പ്രേക്ഷകർക്കൊപ്പം ഓണമാഘോഷിക്കാൻ മഞ്ജു വാര്യറും ഭാവനയും
ഫ്ളവേഴ്സ് ടിവി പ്രേക്ഷകർക്കായി ഒരുക്കുന്ന ഓണസദ്യയിൽ അതിഥികളായി മഞ്ജു വാര്യരും ഭാവനയും എത്തുന്നു. ഫ്ലവേഴ്സ് ഒരു കോടിയിലാണ് ഇരുവരും എത്തുന്നത്. മഞ്ജു വാര്യർ പങ്കെടുക്കുന്ന ഫ്ളവേഴ്സ് ഒരുകോടി ഉത്രാട ദിനത്തിലും, ഭാവന അതിഥിയായെത്തുന്ന പരിപാടി അവിട്ടം ദിനത്തിലും പ്രേക്ഷകർക്ക് കാണാം.
ഒരു കോടിക്കായി പ്രിയ താരങ്ങളുടെ തീപാറും പോരാട്ടം.. അതിനിടയിൽ ജീവിതത്തിലെ നിറമുള്ള ഓർമ്മകളും നർമ്മത്തിൽ പൊതിഞ്ഞ കുശലങ്ങളും.. നെഞ്ച് നീറ്റിയ അനുഭവങ്ങളും..പങ്കുവെക്കുകയാണ് മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേത്രി..
ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയിലേക്ക് മലയാളിയുടെ സ്നേഹം ഒന്നാകെ ഏറ്റുവാങ്ങിയാണ് ഭാവനയെത്തുന്നത്. ജീവിതത്തിലെ പുഞ്ചിരിയും നൊമ്പരങ്ങളും നിറഞ്ഞ ഓർമ്മകളുടെ കെട്ട് അഴിക്കുന്നു ഭാവന..
മഞ്ജു വാര്യർ പങ്കെടുക്കുന്ന ഫ്ളവേഴ്സ് ഒരുകോടി ബുധനാഴ്ച ഉത്രാട ദിനത്തിലും ഭാവന പങ്കെടുക്കുന്ന പരിപാടി വെള്ളിയാഴ്ച്ച അവിട്ടം ദിനത്തിലും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യും.
Story highlights- flowers orukodi onam special episodes with bhavana and manju warrier