ഇന്ത്യൻ നായകനായി ജയിച്ചു തുടങ്ങി സഞ്‌ജു സാംസൺ; ആദ്യ മത്സരത്തിൽ ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം

September 22, 2022

ഇന്ത്യ എ ടീമിന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സഞ്‌ജു സാംസൺ. ആദ്യ മത്സരത്തിൽ സഞ്‌ജുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ഏഴ് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് എ ടീമിനെ തോൽപ്പിച്ചിരിക്കുന്നത്. നായകൻറെ ഇന്നിങ്‌സ് പുറത്തെടുത്ത് ഇന്ത്യയെ നയിച്ച സഞ്‌ജു 32 പന്തിൽ പുറത്താവാതെ 29 റൺസ് എടുത്ത് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ നായകൻ സഞ്‌ജു സാംസണ്‍ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറില്‍ 167 ന് എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം നേടി.

സഞ്‌ജു ബാറ്റിങിനിറങ്ങിയപ്പോൾ വലിയ ആരവമാണ് ഗാലറിയിൽ ഉണ്ടായിരുന്നത്. വലിയ ആരാധക വൃന്ദമുള്ള താരത്തിനെ കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. ആരാധകരെ വലിയ ആവേശത്തിലാക്കിയ ഒരു ഇന്നിങ്‌സാണ് താരം മത്സരത്തിൽ പുറത്തെടുത്തത്.

Read More: “എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാനില്ല, പന്തും രാഹുലും എന്റെ രാജ്യത്തിനായി കളിക്കുന്നവർ..”; കൈയടിയും പ്രശംസയും നേടി സഞ്‌ജുവിന്റെ പ്രതികരണം

നായകനായി കൂടി കഴിവ് തെളിയിച്ചു തുടങ്ങുന്നതോടെ ഇന്ത്യൻ ടീമിലേക്കുള്ള സഞ്‌ജുവിന്റെ വരവ് അധികം വൈകില്ല എന്ന് കരുതുന്ന ആരാധകരും കുറവല്ല. നേരത്തെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തുക എന്നത് ശരിക്കും വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് സഞ്‌ജു അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പറയുകയാണ് താരം. ഇപ്പോള്‍ ടീമിലുള്ള കളിക്കാര്‍ക്കുള്ളില്‍ തന്നെ സ്ഥാനം ഉറപ്പിക്കാന്‍ ആയി വലിയ മത്സരങ്ങള്‍ ആണ് നടക്കുന്നത്.

Story Highlights: India A team under sanju defeats new zealand A team by 7 wickets