‘നിങ്ങൾ ഇത് എന്റെ ഏറ്റവും വലിയ റിലീസ് ആക്കി’-ആരാധകർക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് കാളിദാസ്

September 2, 2022

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയതാരമാണ് കാളിദാസ് ജയറാം. മലയാളത്തിനേക്കാൾ തമിഴിലാണ് നടൻ താരമായത്. തമിഴിൽ കാളിദാസ് വേഷമിട്ട ചിത്രങ്ങളെല്ലാം ഹിറ്റാണ്. ഇപ്പോൾ നടൻ വേഷമിടുന്നത് ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്ന ചിത്രത്തിലാണ്. സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിന് തിയേറ്ററിൽ എത്തിയ നടന് ലഭിച്ചത് വമ്പൻ സ്വീകരണമാണ്.

കാളിദാസ് തന്നെയാണ് വിഡിയോ പങ്കുവെച്ചത്.’നിങ്ങൾ അനുദിനം ചെയ്യുന്ന അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിന് എന്റെ അഗാധമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..നിങ്ങളുടെ സ്നേഹത്തിലും പിന്തുണയിലും മാത്രം ആശ്രയിക്കുന്ന എനിക്ക് കൂടുതൽ ദൂരം പോകാൻ സഹായിച്ചതിന് നന്ദി. നിങ്ങൾ നൽകിയ എല്ലാ പുഞ്ചിരികൾക്കും നന്ദി,നിങ്ങൾ ഇത് എന്റെ ഏറ്റവും വലിയ റിലീസ് ആക്കി’- കാളിദാസ് കുറിക്കുന്നു.

അട്ടകത്തി എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്തിന്റെ റൊമാൻസ് വിഭാഗത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും ഈ ചിത്രം. സിനിമ പ്രണയത്തിന്റെ വ്യത്യസ്‌ത മുഖങ്ങളും എൽജിബിടിക്യുഐഎ പ്രമേയങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രമാണ്.-

READ ALSO:വിമാനത്തിൽ തൊട്ടടുത്ത് വിജയ് വന്നാലെന്ത് ചെയ്യും; അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി

നച്ചത്തിരം നഗർഗിരത്തിൽ കാളിദാസ് ജയറാം, ദുഷാര വിജയൻ, കലൈയരശൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 2021 ഡിസംബറിൽ ചിത്രീകരണം പൂർത്തിയായ ചിത്രമാണിത്. ഹരികൃഷ്ണ, ഷബീർ കല്ലറക്കൽ, തുടങ്ങിയവരും അഭിനേതാക്കളുടെ ഭാഗമാണ്. ദുഷാരയാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. ആർകെ സെൽവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. നീലം പ്രൊഡക്ഷൻസും യാഴി ഫിലിംസും ചേർന്നാണ് നച്ചത്തിരം നഗർഗിരത്ത് നിർമ്മിച്ചിരിക്കുന്നത്. 

Story highlights- kalidas jayaram’s Natchathiram Nagargiradhu celebration