“അൽഫോൺസേ, ഒന്ന് ഉഷാറായിക്കേ..”; അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമൻറ്റുമായി മേജർ രവി

September 17, 2022

ഇന്ന് മലയാള സിനിമ പ്രേക്ഷകർ റിലീസിനായി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്.’ പൃഥ്വിരാജ് നായകനായ ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം ഓണത്തിന് റിലീസ് ഉണ്ടാവില്ലെന്ന് സംവിധായകൻ അറിയിച്ചിരുന്നു.

ഇപ്പോൾ അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു രസകരമായ കമന്റാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്. സംവിധായകൻ മേജർ രവിയാണ് ഈ കമന്റ്റ് എഴുതിയിരിക്കുന്നത്. “അൽഫോൺസ്, ഡിയർ..കട്ട വെയ്റ്റിംഗ് ആണ്..ഒന്ന് ഉഷാറായിക്കേ!!! ലവ് യൂ..ആവശ്യത്തിന് സമയം എടുക്കുക..ദൈവം അനുഗ്രഹിക്കട്ടെ.” അൽഫോൺസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഗോൾഡിന്റെ പോസ്റ്ററിന് താഴെയാണ് മേജർ രവി കമന്റ്റ് ചെയ്‌തത്‌.

നയൻതാരയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘ഗോൾഡ്’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം, തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു.

Read More: “ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്..”; മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മഞ്‌ജു വാര്യർ

“ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്. എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. ഗോൾഡിനായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും” സംവിധായകൻ പറഞ്ഞു.

Story Highlights: Major ravi comment on gold movie poster