ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ഗാനം- ‘വെന്തു തനിന്തത് കാട്’ സിനിമയിലെ മല്ലിപ്പൂ ഗാനം പ്രേക്ഷകരിലേക്ക്

September 28, 2022

സംവിധായകൻ ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വെന്തു തനിന്തത് കാട്’. ചിമ്പുവും സിദ്ധി ഇദ്നാനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 50 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രത്തിലെ ഗാനങ്ങളും വളരെയധികം ഹിറ്റായി മാറിയിരുന്നു. ഇഷാരി കെ ഗണേഷ് നിർമ്മിച്ച ചിത്രത്തിന് സംഗീതം എ ആർ റഹ്മാനാണ് നൽകിയിരിക്കുന്നത്.

ചിത്രത്തിന് പുറമെ, ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. പ്രത്യേകിച്ച് ‘മല്ലിപ്പൂ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. മധുശ്രീയുടെ ശബ്ദമായിരുന്നു ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ, ഗാനത്തിന്റെ വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

വെറും 12 മണിക്കൂറിനുള്ളിൽ ഗാനം 16 ദശലക്ഷത്തിലധികം വ്യൂസ് കടന്നു. ഈ ഗാനം സിനിമയുടെ നിർണായക ഘടകമായി മാറിയിരിക്കുന്നുവെന്നു പറയാം. സിംഗിൾ ഷോട്ട് ആണ് വീഡിയോയുടെ പ്രത്യേകത .

Read Also: ക്യാൻസറിനോട് പോരാടുന്ന തൊണ്ണൂറുകാരിയായ മുത്തശ്ശിയുടെ സ്വപ്നം സഫലമാക്കി കൊച്ചുമകൾ; ഹൃദ്യമായൊരു കാഴ്ച

ഒരു ആക്ഷൻ ഡ്രാമയായ ചിത്രത്തിൽ തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്വദേശിയായ മുത്തു എന്ന 21 വയസ്സുകാരന്റെ വേഷമാണ് ചിമ്പു അവതരിപ്പിക്കുന്നത്. മുത്തു എങ്ങനെ സംഘട്ടനത്തിലേർപ്പെടുകയും അവസാനം ഒരു ഡോൺ ആകുകയും ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. സിദ്ധി ഇദ്നാനി, സിദ്ദിഖ്, നീരജ് മാധവ്, രാധിക ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Story highlights- ‘Mallippoo’ song from ‘Vendhu Thanindhathu Kaadu’ is out now